Kishkindhakaandam Ott: തിയതി ഉറപ്പിച്ചോ? `കിഷ്ക്കിന്ധാകാണ്ഡം` ഉടനെത്തുമോ? ഒടിടി റിലീസ് കാത്ത് പ്രേക്ഷകർ
പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതലും പ്രൊമോഷന് കിട്ടിയത് എന്നതാണ് ശ്രദ്ധേയം.
ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ വലിയ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി. ആസിഫ് സോളോ നായകനായി എത്തിയ ചിത്രമെന്ന നിലയിൽ താരത്തിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിൽ 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാർ ആണ്. ബോക്സ് ഓഫീസിൽ വൻ ഹിറ്റ് ആയതിനാൽ ചിത്രം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയതെന്നാണ് വിവരം. ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററിൽ കാണാൻ സാധിക്കാതിരുന്നവർ കിഷ്കിന്ധാ കാണ്ഡത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.
Also Read: Nivin Pauly: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണ്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.