എസ് വി കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചാളിന്റെ ട്രെയിലർ പുറത്തുവിട്ടു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. പോലീസിൽ ചേരാൻ ആ​ഗ്രഹിക്കുന്ന ശ്രീക്കുട്ടൻ എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണശങ്കർ ചിത്രത്തിലെത്തുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് നായികയായി എത്തുന്നത്. കൊച്ചാൾ എന്ന ടൈറ്റിൽ പോലെ തന്നെ ഉയരം കുറവുള്ളൊരാൾ പോലീസിൽ ചേരാൻ നടത്തുന്ന ശ്രമങ്ങളാകും സിനിമയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉയരം കുറഞ്ഞതിനാൽ പോലീസ് ആകുന്നതിനുള്ള ടെസ്റ്റുകളിൽ ശ്രീക്കുട്ടൻ പരാജിതനാകുന്നു. പിന്നീട് ഒരിക്കൽ നായകൻ പോലീസിൽ ചേരുന്നു. ശ്രീക്കുട്ടൻ എങ്ങനെയാണ് പോലീസിൽ ചേരുന്നത് എന്നതാണ് സിനിമയിലെ സസ്പെൻസ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. തുടര്‍ന്നുള്ള സംഭവങ്ങളാണ് 'കൊച്ചാള്‍' സിനിമയിൽ പറയുന്നത്.



 


Also Read: Ante Sundaraniki Movie Trailer : പ്രണയക്കഥയുമായി നസ്രിയയും നാനിയും; ആണ്ടേ സുന്ദരാനികിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു


ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവരാണ്. ദീപ് നഗ്‍ദ ആണ് ചിത്രത്തിന്റെ നിർമാണം.  ജിനു പി കെ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ജോമോൻ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയരാഘവന്‍, മുരളിഗോപി, ഇന്ദ്രന്‍സ്, രഞ്ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്‍മി, ശ്രീലക്ഷ്‍മി, ആര്യസലിം തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ. ജൂൺ പത്തിനാണ് ചിത്രം റിലീസ് ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.