നാനിയും സംവിധായകൻ വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ്ടേ സുന്ദരനികിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. നസ്രിയയാണ് ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്നത്. ഒരു മുസ്ലിം - ക്രിസ്ത്യൻ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയവും ഒളിച്ചോട്ട ശ്രമവും, വീട്ടുകാരുടെ എതിർപ്പുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമെന്ന് പ്രത്യേകത കൂടി ആണ്ടേ സുന്ദരാനികിക്കുണ്ട്. ചിത്രം ജൂൺ 10 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
This June 10th!
It will be a celebration in theatresHere’s the THEATRICAL TRAILER of #AnteSundaraniki https://t.co/1xiKIcx7e9 pic.twitter.com/pYVtxcLyPP
— Nani (@NameisNani) June 2, 2022
ചിത്രം ആകെ മൂന്ന് ഭാഷകളിലാണ് റീലീസ് ചെയ്യുന്നത്. തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ മലയാളം പേര് ആഹാ സുന്ദരയെന്നാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവിന്റെ കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്.
ALSO READ: നാനിയും വിവേകും കൈ കോർക്കുന്നു, നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ; അൻറെ സുന്ദരനികിയുടെ ടീസർ എത്തി
കുടുംബത്തിലെ ഒരേയൊരു ആൺകുട്ടിയായതിനാൽ സുന്ദറിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനോടൊപ്പം ഒരു ക്രിസ്ത്യൻ പെൺക്കുട്ടിയുമായുള്ള പ്രണയവും. തികച്ചു വ്യത്യസ്തമായൊരു പ്രമേയമാണ് ചിത്രത്തിനെന്നാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്ന സൂചന.
ജൂൺ 10 ന് തമിഴിൽ ആടാടെ സുന്ദരാ എന്ന പേരിലും മലയാളത്തിൽ ആഹാ സുന്ദരാ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. വിവേക് ആത്രേയ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
നവീൻ യേർനേനി, രവിശങ്കർ വൈ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് സാഗറിൻറെ സംഗീതത്തിൽ നികേത് ബൊമ്മിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു പിആർഒ:ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.