വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. വലിമൈ വിജയമായത് കൊണ്ട് തന്നെ ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നതാണ്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. എ കെ 61 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആഴ്ച നടന്നു. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള കഥയാമിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


Also Read: Valimai OTT Release : വലിമൈ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ചിത്രം സീ 5 ൽ എത്തും


 


അതേസമയം, അജിത്ത് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊണ്ട് ചിത്രത്തിൽ മോഹൻലാലുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി തമിഴ് സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. കമൽ ഹസൻ, വിജയ്, സൂര്യ തുടങ്ങിയവരുടെ ചിത്രങ്ങളിൽ എല്ലാം മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എ കെ 61 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അജിത്ത് ചിച്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു മുതിര്‍ന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലേക്കാണ് മോഹൻലാലിനെ പരി​ഗണിക്കുന്നത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ളത് നാഗാര്‍ജുനയാണ്.


Also Read: Valimai : കിടിലം ഡാൻസ് രംഗങ്ങളുമായി വലിമൈയുടെ സോങ് പ്രോമോ എത്തി


 


അജിത്ത്- എച്ച് വിനോദ് കൂട്ടുകെട്ടിലെത്തിയ വലിമൈ വിജയം നേടിയിരുന്നു. ബേവ്യൂ പ്രൊജക്ട്സ് എല്‍എല്‍പിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് വലിമൈ എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് ആദ്യം നീട്ടിയിരുന്നു. പിന്നീട് ഫെബ്രുവരി 24നായിരുന്നു ചിത്രം റിലീസ് ചെയ്തത്. വലിമൈ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്. സീ 5 ലാണ് വലിമൈ ഉള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും 65 കോടി രൂപയ്ക്കാണ് സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.