Valimai OTT Release : വലിമൈ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ചിത്രം സീ 5 ൽ എത്തും

Valimai OTT Release : റിപ്പോർട്ടുകൾ അനുസരിച്ച് 65 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 02:40 PM IST
  • തീയേറ്ററുകളിൽ വൻ വിജയമായി തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് വലിമൈ.
  • ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്.
  • റിപ്പോർട്ടുകൾ അനുസരിച്ച് 65 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്.
  • ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്.
Valimai OTT Release : വലിമൈ ഒടിടി റിലീസ്  പ്രഖ്യാപിച്ചു; ചിത്രം സീ 5 ൽ എത്തും

Chennai : അജിത്ത് ചിത്രം വലിമൈ മാർച്ച് 25 ന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തും. ചിത്രം സീ 5 ലാണ് റിലീസ് ചെയ്യുന്നത്. തീയേറ്ററുകളിൽ വൻ വിജയമായി തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്. ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും. ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ ചിത്രം ചാനലിലും സംപ്രേക്ഷണം ചെയ്യുമെന്നാണ് കരുതുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് 65 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ആരാധകരുടെയും കുടുംബപ്രേക്ഷകരുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തിയത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തിയിരിക്കുന്നത്.  കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. . 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു.

ALSO READ: AK 62 : അജിത്തിന്റെ എകെ 62 വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ എത്തുന്നു; ചിത്രം 2023 ൽ

ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം അജിത്തിന്റെ 62 - മത് ചിത്രമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.  എകെ 62 എന്നാണ് നിലവിൽ ചിത്രം അറിയപ്പെടുന്നത്. വിഘ്‌നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ നിർമ്മാതാവ് സുബാസ്‍കരന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നൽകുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ലൈക്ക അറിയിച്ചിരിക്കുന്നത്. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ചിത്രത്തിൽ നായിക ആരായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ ചിത്രത്തിൽ നായികയായി നയൻതാര എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അജിത്തിന്റെ അറുപത്തി രണ്ടാമത് ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News