കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കുടുക്ക് 2025' (Kudukku 2025). ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. കുടുക്ക് 2025ന്റെ റിലീസ് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ ഓ​ഗസ്റ്റ് 19ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. റിലീസ് മാറ്റിയത് സംബന്ധിച്ച് ചിത്രത്തിലെ നായിക ദുർ​ഗ കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുർ​ഗയുടെ ഫേസ്ബുക്ക് പോസ്റ്റ്


'ഹായ് സുഹൃത്തുക്കളെ.. ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റി. ഇക്കാര്യം നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഈ കാലതാമസത്തിൽ നിങ്ങളെ നിരാശരാകാന്‍ ഞങ്ങൾ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാം ഭൂമി എന്നിവർ പാടിയ ‘മാരൻ’ എന്ന തമിഴ് ഗാനം നിങ്ങൾക്കായി സമ്മാനിക്കുന്നു.. ഉടൻ വരുന്നു.'



ബി​ല​ഹ​രിയാണ് കുടുക്ക് 2025 സംവിധാനം ചെയ്യുന്നത്. ​ഏറെ നി​ഗൂഡതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രം​ഗങ്ങളായിരുന്നു ടീസറിൽ ഉണ്ടായിരുന്നത്. 'അ​ള്ള് ​രാ​മേ​ന്ദ്ര​ൻ' ​എന്ന ചിത്രത്തിന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രമാണിത്. കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷമായിരിക്കും കുടുക്കിലേത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 


Also Read: Kudukku 2025 Teaser: കൃഷ്ണ ശങ്കറിന്റെ വേറിട്ട കഥാപാത്രം; നിഗൂഢത നിറച്ച് 'കുടുക്ക് 2025' ടീസർ


എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവ‍ർത്തകര്‍ പറഞ്ഞിട്ടുള്ളത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ ​കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർ​ഗീസ്, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നവംബറിൽ ആണ് കുടുക്കിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 


എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ തെയ്‍തക തെയ്‍തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ​ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ​ഗാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.