കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കുടുക്ക് 2025' (Kudukku 2025). ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു ടീസർ ആണ് തയാറാക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കാൻ കഴിയുന്ന രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് കുടുക്കിന്റെ ടീസർ. 'അള്ള് രാമേന്ദ്രൻ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്.
എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവർത്തകര്‍ പറഞ്ഞിട്ടുള്ളത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്.
കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കുടുക്കിലേത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നവംബറിൽ ആണ് കുടുക്കിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
Also Read: Pyali Movie Song : പ്യാലിയും അവളുടെ ലോകവും; പ്യാലിയിലെ അനിമേഷൻ ഗാനം പുറത്തുവിട്ടു
എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ തെയ്‍തക തെയ്തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ഗാനം. ചിത്രത്തിലെ പ്രണയഗാനവും വളരെ ശ്രദ്ധ നേടിയിരുന്നു.
Pyali Trailer: ജനമനസ് കീഴടക്കും ഈ കൊച്ചുമിടുക്കി; 'പ്യാലി' ട്രെയിലർ പുറത്ത്
ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പ്യാലി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്യാലി എന്ന ചെറിയ പെൺകുട്ടിയുടെയും അവളുടെ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് ട്രെയിലറിലൂടെ. മൂന്ന് മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയറര്‍ ഫിലിംസും നടന്‍ എന്‍ എഫ് വര്‍ഗീസിന്‍റെ സ്മരണാര്‍ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്യാലിയുടെയും സഹോദരന്റെയും കഥ പറയുന്ന ചിത്രമാണ് പ്യാലി.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന കൊച്ച് പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്യാലിക്ക് ദുൽഖർ സൽമാനോടുള്ള ഇഷ്ടം പറയുന്ന സീനായിരുന്നു ടീസറിലെ ഹൈലൈറ്റ്. ചിത്രത്തിലെ ടൈറ്റിൽ സോംഗും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.
കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. ജൂലൈ എട്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...