കൊച്ചി : കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 1985 ഇറങ്ങിയ മമ്മൂട്ടിയുടെ കാതോടു കാതോരം സിനിമയിലെ എവർഗ്രീൻ ഹിറ്റായ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് വീഡിയോ ഗാനത്തിലൂടെ അവതരിപ്പിച്ചരിക്കുന്നത്. ഉത്സവത്തിന് നടക്കുന്ന ഗാനമേളയ്ക്കിടെ ആലപിക്കുന്ന ഗാനത്തിനൊപ്പം കുഞ്ചാക്കോ ബോബൻ ആടിതിമിർക്കുന്നതാണ് വീഡിയോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാക്സൺ അർജുവയാണ് ഗാനം പുനഃരാവിഷ്കരിച്ചിരിക്കുന്നത്. ബിജു നാരയണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഒൻവി കുറിപ്പിന്റെ വരികൾക്ക് ഔസേപ്പച്ചൻ നൽകിയ ഈണത്തിന് കെ.ജെ യേശുദാസായിരുന്നു ആലപിച്ചിരുന്നത്. ഒരിടിയ്ക്ക് കേരളത്തിൽ ഉത്സവ പള്ളി പെരുന്നാൾ പറുമ്പുകളിൽ സ്ഥിരം കേൾപ്പെടാറുള്ള ഗാനങ്ങളിൽ ഒന്നായിരുന്നു ദേവദൂതർ പാടി എന്ന എവർഗ്രീൻ ഹിറ്റ്.


ALSO READ : ദേശീയ അവാർഡിന് പിന്നാലെ തിങ്കാളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ



രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ്‌ 12 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും സഹനിർമ്മാണവും നിർവ്വഹിക്കുന്നു. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌ ‘ന്നാ താൻ കേസ് കൊട്’.


ALSO READ : ചിരിക്കുന്നില്ല എന്ന പരാതി തീർത്ത് കൊടുത്ത് നിമിഷ സജയൻ; ഒരു തെക്കൻ തല്ലു കേസിൽ നല്ല അസ്സലായിട്ട് ചിരിച്ചിട്ടുണ്ട്


ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസെന്റ്, വരികൾ: വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, സ്റ്റിൽസ്: ഷാലു പേയാട്, ആർട്ട്: ജോതിഷ് ശങ്കർ, കോസ്‌റ്റ്യൂം: മെൽവി, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, പരസ്യകല: ഓൾഡ് മങ്ക്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്‌.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.