ചിരിക്കുന്നില്ല എന്ന പരാതി തീർത്ത് കൊടുത്ത് നിമിഷ സജയൻ; ഒരു തെക്കൻ തല്ലു കേസിൽ നല്ല അസ്സലായിട്ട് ചിരിച്ചിട്ടുണ്ട്

Oru Thekkan Thallu Case Nimisha Sajayan ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരിയുടത്ത് നാണത്തോടെ ചിരിക്കുന്ന നിമിഷയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Jul 24, 2022, 10:13 PM IST
  • ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരിയുടത്ത് നാണത്തോടെ ചിരിക്കുന്ന നിമിഷയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
  • ഇതിനോടകം നിമിഷ ചിരിച്ച കാര്യം സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകൾ ചെറിയതോതിൽ ചർച്ചയായിട്ടുമുണ്ട്.
  • നിമിഷയ്ക്ക് പുറമെ ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്.
  • രണ്ട് പേർ തമ്മിലുണ്ടാകുന്ന പ്രശ്‍നങ്ങളാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ചിരിക്കുന്നില്ല എന്ന പരാതി തീർത്ത് കൊടുത്ത് നിമിഷ സജയൻ; ഒരു തെക്കൻ തല്ലു കേസിൽ നല്ല അസ്സലായിട്ട് ചിരിച്ചിട്ടുണ്ട്

സിനിമയിൽ നടിനടന്മാർ സ്ഥിരമായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇവർക്ക് ഇത് മാത്രമെ അറിയു. പ്രത്യേകിച്ച് പെപ്പെ എന്ന ആന്റണി വർഗീസിന്റെ ഭൂരിഭാഗം സിനിമകളും അടിയും ഓട്ടവും മാത്രമാണുള്ളത്. അതുപോലെ തന്നെ നടി നിമഷ സജയൻ എപ്പോഴും കേൾക്കുന്ന പരാതിയായിരിക്കും നടി ഒട്ടും ചിരിക്കുന്നില്ലയെന്ന്. കൂടാതെ നടിയുടെ ചിരിച്ചിട്ടുള്ള ഒരു ഫോട്ടോ പോലും കിട്ടാനില്ലയെന്ന്.

എന്നാൽ അതിനെല്ലാം മറുപടി നൽകുയിരിക്കുകയാണ് നിമിഷ തന്റെ പുതിയ ചിത്രമായ തെക്കൻ തല്ല് കേസിലെ കഥാപാത്രത്തിലൂടെ. ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരിയുടത്ത് നാണത്തോടെ ചിരിക്കുന്ന നിമിഷയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം നിമിഷ ചിരിച്ച കാര്യം സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകളിൽ ചെറിയതോതിൽ ചർച്ചയായിട്ടുമുണ്ട്. 

ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നിമിഷയ്ക്ക് പുറമെ ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. രണ്ട് പേർ തമ്മിലുണ്ടാകുന്ന പ്രശ്‍നങ്ങളാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മാസായി ആണ് ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു പ്രധാന കഥാപാത്രമായി റോഷൻ മാത്യുവും ചിത്രത്തിൽ എത്തിയിട്ടുണ്ട്. 80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ  മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

നവാ​ഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളാണ് ശ്രീജിത്ത്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് സിനിമയായി ഒരുക്കുന്നത്. സെപ്റ്റംബർ എട്ടിന് ഓണം റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

ALSO READ : Kudukku 2025 : വെറൈറ്റി പോസ്റ്ററുമായി കുടുക്ക്; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

എഡിറ്റർ: മനോജ് കണ്ണോത്ത്, സംഗീതസംവിധായകൻ: ജസ്റ്റിൻ വർഗീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, വരികൾ: അൻവർ അലി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ - പ്രേംലാൽ കെ.കെ, ഫിനാൻസ് കൺട്രോളർ - ദിലീപ് എടപ്പറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്‌സ്, ടീസർ കട്ട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സ്റ്റണ്ട്‌സ്: സുപ്രീം സുന്ദർ. മാഫിയ ശശി, പിആർഒ: എ എസ് ദിനേശ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്: വിവേക് ​​രാമദേവൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News