കൊച്ചി: സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പുഭട്ടതിരി സംവിധാനം ചെയ്യുന്ന ത്രില്ലർ (Thriller)ചിത്രം നിഴൽ ഏപ്രിലിൽ തീയേറ്ററുകളിലെത്തുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.ലൗവ് ആക്ഷൻ ഡ്രാമക്ക് ശേഷം നയൻ താരയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നു. ഇതാദ്യാമായാണ് കുഞ്ചാക്കോ ബോബനും,നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ തിരക്കഥ(Script) ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള് മൂവീസ് എന്നിവയുടെ ബാനറുകളില് ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. അഞ്ചാം പാതിരക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ ത്രില്ലറെന്ന് വേണമെങ്കിൽ നിഴലിനെ വിശേഷിപ്പാക്കാമെന്നാണ് സൂചന.


ALSO READ: Movie Trailer: John Abraham മും Emraan Hashmi യും ഒന്നിക്കുന്ന Mumbai Saga യുടെ ട്രെയിലറെത്തി ; ചിത്രം മാർച്ച് 19 ന് റിലീസ് ചെയ്യും


രണ്ട് മണിക്കൂറോളമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.കുഞ്ചാക്കോ ബോബൻ, നയൻതാര(Nayanthara) എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക് ഡി മേനോന്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്ലാല് എസ്.പിയും ചേര്ന്നാണ് എഡിറ്റിംഗ് നിര്വ്വഹിക്കുന്നത്. 


ALSO READ : Mammootty യുടെ The Priest ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി


വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ്സേ വ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന് കണ്ട്രോളർ ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ,പി.ആർ.ഓ: പി.ശിവപ്രസാദ്. ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി. ചിത്രം ഏപ്രിൽ ആദ്യവാരം തീയേറ്റർ(Theater) റിലീസായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.