Mumbai: ജോൺ എബ്രഹാമും (John Abraham) ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മുംബൈ സാഗയുടെ ട്രെയ്‌ലർ (Trailer) റിലീസ് ചെയ്‌തു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുന്നയിലെത്തിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. അധോലോകം ഭരിച്ചിരുന്ന ബോംബെയുടെ (Bombay) കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മാർച്ച് 19ന് ചിത്രം തീയേറ്ററുകളിലെത്തും.
Meri Goli Se Bachne Ke Liye Amartya Rao Ko Baar Baar Khushkismat Hona Padega.
Aur Mujhe, Sirf *Ek Baar*..Presenting the trailer of *Saga* of the year!https://t.co/ce4MUqzmwf#MumbaiSaga TRAILER OUT NOW,
film IN CINEMAS on 19th March, 2021.— Emraan Hashmi (@emraanhashmi) February 26, 2021
1980 കളിലെയും 1990 കളിലെയും ബോംബെയായിരുന്ന മുംബൈയാണ് (Mumbai) ട്രെയ്‌ലറിൽ കാണിക്കുന്നത്. മാത്രമല്ല ബോംബെയുടെ തെരുവോരങ്ങളിൽ വളർന്ന ജോൺ എബ്രഹാമിന്റെ (John Abraham) കഥാപാത്രം എങ്ങനെ അവിടത്തെ ഏറ്റവും വലിയ ഗുണ്ടാത്തലവനായെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. സഞ്ജയ് ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Bandook Toh Sirf Shauk Ke Liye Rakhta Hoon,
Darrane Ke Liye Naam Hi Kaafi Hai - Amartya Rao!Presenting the trailer of Saga of the year!https://t.co/4eMu9rG5Cy#MumbaiSaga TRAILER OUT NOW.
film IN CINEMAS on 19th March, 2021.— John Abraham (@TheJohnAbraham) February 26, 2021
ALSO READ: കാത്തിരിപ്പിന് വിരാമം... Sai Pallavi യുടെ വിരാടപർവ്വം ഉടൻ റിലീസിനെത്തും
ജോൺ അബ്രഹാമും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, കാജൽ അഗർവാൾ (Kajjal Aggarwal) , പ്രതീക് ബബ്ബാർ, ഗുൽഷൻ ഗ്രോവർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈറ്റ് ഫെതർ ഫിലിമ്സിന്റെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അനുരാധ ഗുപ്ത, സംഗീത അഹിർ എന്നിവരും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ALSO READ: Kolu Kolu Song: Virata Parvam ത്തിൽ സായ് പല്ലവി, കൊലു കൊലു പാട്ടിന് മികച്ച പ്രേക്ഷക പിന്തുണ
2020 ജൂൺ 19ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന സിനിമയാണ് മുംബൈ സാഗ എന്നാൽ കൊറോണ (Corona) മഹാമാരി മൂലം മാറ്റിവെയ്ക്കുകയായിരുന്നു. അതിന് ശേഷം OTT പ്ലാറ്റഫോമിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നങ്കിലും ഇപ്പോൾ തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...