കൊച്ചി : അസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആർ.ജെ മാത്തുകുട്ടി ഒരുക്കിയ കുഞ്ഞെൽദോ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്ന സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡ് (ZEEL) കുഞ്ഞെൽദോയെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമായ ZEE5ൽ ഏപ്രിൽ 29 മുതൽ പ്രദർശപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ചിത്രം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരന്നു. എന്നാൽ ചിത്രം മാർച്ച് രണ്ടാമത്തെ ആഴ്ചയിൽ സീ കേരളം ചാനലിൽ മാത്രമായി സംപ്രേഷണം ചെയ്യുകയായിരുന്നു. വിവാദ ഹിന്ദി ചിത്രം കശ്മീർ ഫയൽസിന്റെയും ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ZEE5 ആണ്.


ALSO READ : Puzhu Release : മമ്മൂട്ടിയുടെ പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും


ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. 2019ൽ പ്രഖ്യാപിച്ച ചിത്രം കോവിഡിനെ തുടർന്ന് പല ഘട്ടങ്ങളിലായി ചിത്രീകരണം നീണ്ട് പോകുവായിരുന്നു. 2021ലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയും ചെയ്തു.


അസിഫ് അലിക്ക് പുറമെ വിനീത് ശ്രീനിവാസൻ, സിദ്ദിഖ്, രേഖ, ഗോപിക തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. 


ALSO READ : Beast Movie OTT Release Date : തിയറ്ററുകളിൽ നിന്ന് വാഷ്ഔട്ടാകുന്നു; ബീസ്റ്റ് മെയ് ആദ്യം തന്നെ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്


മാത്തുകുട്ടി തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.