Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി
ദുൽഖർ സൽമാൻ നായകനായി പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പിന്റെ ടീസർ റിലീസ് ചെയ്‌തു. ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.
Kochi: ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പിന്റെ ടീസർ റിലീസ് ചെയ്‌തു. ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. റിലീസ് (Release) ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. ചിത്രത്തിന്റെ റിലീസിംഗ് തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു
ചിത്രത്തിന്റെ ടീസർ മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന് OTT പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ വമ്പൻ ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.
ALSO READ: Sunny Leone നായികയായി എത്തുന്ന "ഷീറോ"യുടെ Motion Poster പുറത്തിറക്കി
35 കോടിയാണ് ചിത്രത്തിൻറെ ബജറ്റ് ദുൽഖർ (Dulquer) സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് തീയേറ്ററിലെത്തുന്നത്.105 ദിവസമെടുത്താണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...