സോഷ്യല്‍മീഡിയയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വെബ് സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സാണ് കേന്ദ്ര സർക്കാർ ഏര്‍പെടുത്തിയിരിക്കുന്നത്. പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം
കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ നിര്‍ദേശം ലഭിച്ചാല്‍ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍ പുറത്തുവിടണം. ഇതില്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പൊതു വ്യവസ്ഥ (പബ്ലിക് ഓര്‍ഡര്‍), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവ ഉള്‍പെടുന്നു.
ഒ.ടി.ടി പ്ലാറ്റ് ഫോമുകൾക്കായി ഒരു പരിഹാര സംവിധാനം ഉണ്ടായിരിക്കണം. ഹൈക്കോടതി ജഡ്ജി അല്ലെങ്കില്‍ ഈ വിഭാഗത്തിലെ പ്രഗത്ഭനായ വ്യക്തിയോ ആകണം പരാതി പരിഹാര സമിതിയില്‍ ഉണ്ടാകേണ്ടത്. പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.
ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം വേര്‍തിരിക്കണം. ഇവര്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.