അനശ്വര നടന്‍ ഇന്നസെന്റ് വിടപറഞ്ഞിട്ട് ഇന്നേക്ക് 35 ദിവസങ്ങള്‍ പിന്നിടുകയാണ്.മാര്‍ച്ച് 26നായിരുന്നു അദ്ദേഹം മരിച്ചത്. അതിന്റെ 35ാം ദിവസമായ ഏപ്രില്‍ 29ന് ഇന്നസെന്റിന്റെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിക്കുകയാണ് സംവിധായകന്‍ ലാലും കുടുംബവും. ലാല്‍ തന്നെയാണ് 35ാം ഓര്‍മ്മദിനം എന്ന അടിക്കുറുപ്പോടെ ഇന്‌സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് ഇന്നസന്റ് അന്ത്യവിശ്രമം കൊള്ളുന്നത്. വര്‍ഷങ്ങളോളം അദ്ദേഹം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സ്വന്തം മനശക്തികൊണ്ടും ആത്മവിശ്വാസം കൊണ്ടും ആ രോഗത്തെ ഒരു പരിധി വരെഅതിജീവിക്കാന്‍ നടന് സാധിച്ചിരുന്നു. തന്റെ അസുഖത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം എന്നും അതിനോട് പ്രതികരിച്ചിരുന്നത്. ക്യാന്‍സര്‍ എന്ന രോഗത്തോട് പോരാടുന്ന പലര്‍ക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് ഇന്നസെന്റ് ഈ നിലയില്‍ വളര്‍ന്നത്. എന്നാല്‍ താന്‍ അനുഭവിച്ച ദുരിതങ്ങളെയെല്ലാം ഒരു തമാശകഥ പോലെയാണ് അദ്ദേഹം അവതരിപ്പിക്കാറ്. ജീവിതത്തിലുടനീളം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളും പ്രവര്‍ത്തികളുമയിരുന്നു ഇന്നസെന്റിന്റേത്. ഒരു നടന്‍ എന്നതിലുപരി ഒരു നല്ല രാഷ്ടട്രീയ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.അതുകൊണ്ട് തന്നെ ആ വേര്‍പാട് കേരളക്കരയ്ക്ക് ഇപ്പോഴും മറക്കാന്‍ സാധിച്ചിട്ടില്ല. അതില്‍ നിന്നും മുക്തി നേടുന്നതിനു മുന്നേയാണ് മറ്റൊരു വിയോഗവും ഉണ്ടായത്. നടന്‍ മാമുക്കോയയുടേത്. ഒരുമാസത്തെ ഇടവേളയില്‍ ഒരേ തീയ്യതിയിലായിരുന്നു ഇരുവരും ലോകത്തോട് വിടപറഞ്ഞത്. ഇവര്‍ രണ്ടു പേരും മലയാള സിനിമാമേഖലയ്ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത രണ്ടു നടന്മാരാണ്.


ALSO READ: പച്ച ഗൗണിൽ ഹോട്ട് ലുക്കിൽ ജാൻവി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ


ജനപ്രിയ കോമ്പോകള്‍. ഇരുവരും ഒന്നിച്ചെത്തിയ പല സിനിമകളും ചിരിയുടെ പൂരപ്പറമ്പായി മാറി. സന്ദേശം, ഗജകേസരി യോഗം, റാംജി റാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, കഥപറയുമ്പോള്‍, മനസ്സിനക്കരെ, രസതന്ത്രം, കഥതുടരുന്നു തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ചിരുന്നു. ഇനിയോരിക്കലും ഇത്തരമൊരു കൂട്ടുകെട്ട് മലയാള സിനിമയില്‍ ഉണ്ടാകില്ലയെന്നതും വേദനയുണ്ടാക്കുന്നതാണ്. സഹനടന്മാര്‍ എന്നതിലുപരി വ്യക്തിപരമായും നല്ല അടുപ്പത്തിലായിരുന്നു ഇരുവരും.വ്യത്യസ്ഥമായ അഭിനയശൈലിയാണ് ഇരുവരുടേയും. അവ അനുകരണങ്ങള്‍ക്കു പോലും അതീതമാണ്. മാമുക്കോയയുടെ മരണത്തിന് മലയാള സിനിമമേഖല വേണ്ടത്ര ആധരവ് നല്‍കിയെന്ന ആരോപണം ഉയരുന്നുണ്ട്. ഇന്നസെന്റ് മരിച്ചപ്പോള്‍ അവിടെ താരങ്ങളുടേയും, സംവിധായകരുടേയും, നിര്‍മ്മാതാക്കളുടേയുമെല്ലാം കുത്തൊഴുക്കായിരുന്നു. എന്നാല്‍ മാമുക്കോയയെ അവസാനമായ ഒന്നു കാണാന്‍ പ്രമുഖരാരും തന്നെ എത്തിയില്ല.


ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. അര്‍ഹിച്ച ബഹുമതിയോടെ നാട് അദ്ദേഹത്തിന് വിട നല്‍കിയപ്പോള്‍ സിനിമമേഖലയില്‍ നിന്നും ചുരുക്കം ചിലര്‍ മാത്രമേ എത്തിയുള്ളു. മമ്മൂട്ടി മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരൊന്നും സംസ്‌കാരചടങ്ങില്‍ എത്തിയിരുന്നില്ല. ഈ നടന്മാരുടേയെല്ലാം മിക്ക സൂപ്പര്‍ ഹിറ്റ് സിനിമകളിലേയും സ്ഥിര സാന്നിധ്യമായിരുന്നു മാമുക്കോയ. എന്നിട്ടും പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാന്‍ ആര്‍ക്കും തോന്നിയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ അതിനിടയില്‍ കഴിഞ്ഞ ദിവസം ഇന്നസെന്റിന്റെ  മകന്‍ സോണറ്റ് ഇന്നസെന്റും കൊച്ചുമകനും മാമുക്കോയയുടെ കോഴിക്കോട്ടെ വീട്ടിലെത്തി പ്രണാമമര്‍പ്പിച്ചിരുന്നു.


കോഴിക്കോട് അരക്കിണറിലെ അല്‍സുമാസിലാണ് ഇന്നസെന്റിന്റെ കുടുംബം എത്തിയത്. ഇന്നസെന്റ് മരിച്ചപ്പോള്‍ അന്ന് സ്ഥലത്തില്ലാത്തതിനാല്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മാമുക്കോയ പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അതേസമയം പ്രമുഖ നടന്മാരാരും മാമുക്കോയ മരിച്ചപ്പോള്‍ എത്താത്തതില്‍ വിശമമില്ലെന്നാണ് അദ്ദേഹത്തിന്റെ മകന്റെ പ്രതികരണം. എല്ലാവര്‍ക്കും തിരക്കല്ലേ നമ്മള്‍ അതും മനസ്സിലാക്കണമെന്നായിരുന്നു മകന്റെ പ്രതികരണം. ഏപ്രില്‍ 26നായിരുന്നു മാമുക്കോയ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.


 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.