മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ (Mohanlal).  അദ്ദേഹത്തിന്റെ നടനം നമ്മെ വിസ്മയിപ്പിക്കുകയാണ് ഇപ്പോഴും.  ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ (Dance video) സോഷ്യൽ മീഡിയയിൽ  വൈറലാകുകയാണ്.  വീഡിയോയിൽ തന്റെ ഭാര്യ സുചിത്രയക്കൊപ്പം ചുവടുവയ്ക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ആന്റണി പെരുമ്പാവൂരിന്റെ (Antony Perumbavoor) മകളുടെ വിവാഹ റിസപ്ഷനിലാണ് സുചിത്രയ്ക്കൊപ്പം ലാലേട്ടൻ ചുവടുവെച്ചത്.  കുടുംബസമേതമാണ് താരം അനിഷയുടെ വിവാഹത്തിന് പങ്കെടുത്തത്.  വിവാഹത്തിൽ ലാലേട്ടനും കുടുംബവും പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ (Social Media) ഇപ്പോഴും വൈറലാകുകയാണ്.  


Also Read: Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി 


ലാലേട്ടനും സൂചിത്രയ്ക്കുമൊപ്പം മക്കളായ പ്രണവും (Pranav Mohanlal) വിസ്മയയും കൂടിയുണ്ട് ചുവടുവയ്ക്കാൻ.  കൂടാതെ നിരവധി താരങ്ങളും ഇവർക്കൊപ്പം ചുവടുവെയ്ക്കുന്നത് കാണാം.  വീഡിയോ ഇൻസ്റ്റാഗ്രാമിൽ  Nazriya യുടെ ഫാൻ പേജുകളിലൊന്നിലാണ് പ്രത്യക്ഷപ്പെട്ടത്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy