Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി

ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചാണ് ആരാധകർക്ക് പുതുവർഷ സമ്മാനം താരം നൽകിയത്.    

Written by - Ajitha Kumari | Last Updated : Jan 1, 2021, 04:03 PM IST
  • ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.
  • ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ദൃശ്യം 2.
  • ദൃശ്യം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.
Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി

ആരാധകർ കാത്തിരുന്ന പുതുവത്സര സമ്മാനം നൽകി നമ്മുടെ പ്രിയ നടന്ന മോഹൻലാൽ (Mohanlal).  ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചാണ് ആരാധകർക്ക് പുതുവർഷ സമ്മാനം താരം നൽകിയത്.  ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പുരത്തിറങ്ങുന്നത്.  

ജിത്തു ജോസഫിന്റെ (Jeethu Joseph) സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ദൃശ്യം 2 .  2021 ൽ ദൃശ്യം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.  ആരാധകർക്ക് ആവേശമുളവാക്കാൻ വേണ്ടി മോഹൻലാലിനൊപ്പം (Mohanlal) ചേർന്നാണ് ആമസോൺ ടീസർ (Amazon Teaser) പുരത്തിറക്കിയിരിക്കുന്നത്.  മോഹൻലാൽ തന്റെ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.  

ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് ചിത്രം നേരിട്ടെത്തും.  ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.   2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം 2 ന്റെ (Drishyam 2) ആദ്യ ഭാഗം ദൃശ്യം ബോക്സ് ഓഫീസ് ഹിറ്റ് (Boxoffice Hit) ചിത്രമായിരുന്നു.  ശേഷം ദൃശ്യം 2 പുറത്തിറങ്ങുന്ന കാര്യം കഴിഞ്ഞ വർഷം കൊറോണ (Corona Virus) സമയത്താണ് പ്രഖ്യാപിച്ചത്.  

Also Read: ശ്രീവിദ്യയുടെ ശരിക്കുള്ള അസുഖം മനസിലാക്കുന്നത് വളരെ വൈകിയാണ്: Actor Madhu

ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്.   കൂടാതെ ആദ്യ ഭാഗത്തിലില്ലായിരുന്ന താരങ്ങളും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News