Meow Movie | `ഹിജാബിയെ കിനാവ് കണ്ട് ദസ്തക്കീർ` ലാൽജോസ് ചിത്രം മ്യാവുവിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു
ഓൻ ആ ഹിജാബിയെ കിനാവ് കണ്ട് എന്ന് ആരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. സുഹെയ്ൽ കോയയാണ് ഗാനത്തിന് വരി ഒരുക്കിയിരിക്കുന്നത്.
Kochi : സൗബിൻ ഷാഹിർ (Soubin Shahir) മംമ്ത മോഹൻദാസിനെയും (Mamta Mohandas) കേന്ദ്ര കഥാപാത്രങ്ങളായി ലാൽജോസ് (Lal Jose) ഒരുക്കുന്നു ചിത്രം 'മ്യാവു' വിന്റെ (Meow) ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഓൻ ആ ഹിജാബിയെ കിനാവ് കണ്ട് എന്ന് ആരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. സുഹെയ്ൽ കോയയാണ് ഗാനത്തിന് വരി ഒരുക്കിയിരിക്കുന്നത്.
വിക്രമാദിത്വയ്ക്ക് ശേഷം ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒരുമിക്കുന്ന ചിത്രമാണ് മ്യാവു. രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്.
ALSO READ : Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി
ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കണ്ട് തന്നെ ലാൽജോസിന്ററെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. സൗബിൻ അവതരിപ്പിക്കുന്ന ദസ്തക്കീർ എന്ന കഥാപാത്രത്തിന്റെ പ്രവാസ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നെതാണ് ടീസർ സൂചന നൽകിയിരുന്നു.
അറബിക്കഥ, ഡയമണ്ട നെക്ക്ലേസ്, വിക്രമാദിത്വ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് മ്യാവു. ഇരുവരും ചേർന്ന് ഗൾഫ് പശ്ചാത്തലമാക്കി ഒരുക്കുന്നു മൂന്നാമത്തെ ചിത്രവും കൂടിയാണ് മ്യാവു.
ALSO READ : Myavoo: സംവിധായകൻ ലാൽ ജോസിനായി ഇത്തവണ പാക്കപ്പ് പറഞ്ഞത് മറ്റൊരാള്‍
ചിത്രത്തിൽ സൗബിന്റെ ഭാര്യയായിട്ടാണ് മംമ്ത എത്തുന്നത്. യുഎഇലെ റാസൽഖൈമിയിൽ താമസിക്കുന്ന ദസ്തക്കീറിന്റെയും കുടുംബത്തിന്റെയും കഥയാണ് മ്യാവു. ഇരുവരുടെ പ്രണയ രംഗമാണ് വീഡിയോ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഒരു പൂച്ചയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൗബിനെയും മംമതെയും കൂടാതെ സലീം കുമാർ, ഹരിശ്രീ യുസഫ്, കുറെ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA