Lokesh Kanagaraj : പാലക്കാട്ടെ സ്നേഹം അതിരുകടന്നു; തിയറ്റർ സന്ദർശനത്തിനിടെ ലോകേഷിന് പരിക്ക്, സംവിധായകൻ കേരളം വിട്ടു
Lokesh Kanagaraj Injury : പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജീല്ലകളിലെ തിയറ്ററുകളിൽ സന്ദർശനം നടത്താനായിരുന്നു ലോകേഷ് ഇന്ന് കേരളത്തിലെത്തിയത്
പാലക്കാട് : ലിയോ സിനിമ പ്രദർശനം നടത്തുന്ന കേരളത്തിൽ തിയറ്റർ സന്ദർശനത്തിനിടെ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് ആരോമ തിയറ്റിൽ എത്തിയ സംവിധായകൻ വിജയ് ആരാധകർക്ക് അഭിവാദ്യം അറിയിച്ച് മടങ്ങവെയാണ് ലോകേഷിന് പരിക്കേൽക്കുന്നത്. തിയറ്ററിലെ തിക്കിലും തിരക്കിലും സംവിധായകന്റെ കാലിന് പരിക്കേറ്റു. തുടർന്ന് ലോകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം തന്റെ തിയറ്റർ സന്ദർശം ഒഴിവാക്കി സംവിധായകൻ കേരളം വിട്ടു.
"കേരളം, നിങ്ങളുടെ സ്നേഹത്തിന് നന്ദി നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.
തിരക്കിൽ പെട്ടുണ്ടായ ചെറിയ പരിക്കിൽ, ബാക്കി രണ്ടിടത്തേക്കും വാർത്ത സമ്മേളനത്തിൽ വരാൻ സാധിക്കില്ല. ഞാൻ ഉറപ്പായും കേരളത്തിൽ വീണ്ടും തിരിച്ചെത്തി നിങ്ങളെ എല്ലാം സന്ദർശിക്കുന്നുതാണ്. അതുവരെ ഇതെ സ്നേഹത്തോടെ ലിയോ ആസ്വദിക്കുക" ലോകേഷ് എക്സിൽ (ട്വിറ്റർ) കുറിച്ചു.
ALSO READ : Imbam Movie : 'ഈ കപ്പൽ മുങ്ങുവാണോ?'; ദീപക് പറമ്പോൾ നായകനായി എത്തുന്ന ഇമ്പം സിനിമയുടെ ട്രെയിലർ പുറത്ത്
തിയറ്ററിന് പുറത്തേക്ക് പോകുന്നതിനിടെയാണ് സംവിധായകൻ പരിക്കേൽക്കുന്നത്. വൻ ജനാവലിയായിരുന്നു പാലക്കാട് നഗരത്തിനുള്ളിലെ തിയറ്ററിൽ ലോകേഷിനെ കാണാനെത്തിയത്. പാലക്കാടിന് ശേഷം തൃശൂ, എറണാകുളം ജില്ലകളിലെ തിയറ്ററുകളിൽ ലോകേഷ് സന്ദർശനം നടത്തുമെന്ന് അണയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ സംവിധാകനുണ്ടായ പരിക്കിനെ തുടർന്ന് ഇവിടെങ്ങളിലുള്ള തിയറ്റർ സന്ദർശനം റദ്ദാക്കുകയായിരുന്നു.
കേരളത്തിൽ വമ്പൻ കളക്ഷനാണ് ലോകേഷിന്റെ ചിത്രം ലിയോ നേടുന്നത്. ആദ്യ ദിനം 12 കോടി എന്ന റെക്കോർഡ് കളക്ഷൻ സ്ഥാപിച്ചാണ് വിജയ് ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിച്ചത്. തുടർന്ന് അഞ്ച് ദിവസങ്ങൾ കൊണ്ട് കേരള ബോക്സ്ഓഫീസിൽ ഗ്രോസ് കളക്ഷൻ 40 കോടിയോളം നേടിട്ടുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പങ്കുവെക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.