Imbam Movie : 'ഈ കപ്പൽ മുങ്ങുവാണോ?'; ദീപക് പറമ്പോൾ നായകനായി എത്തുന്ന ഇമ്പം സിനിമയുടെ ട്രെയിലർ പുറത്ത്

Imbam Movie Trailer : ദീപക് പറമ്പോളിനൊപ്പം ലാലു അലക്സും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 06:39 PM IST
  • കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രമാണ് ഇമ്പം എന്ന സൂചനയാണ് അണിറയപ്രവർത്തകർ ട്രെയിലറിലൂടെ സൂചന നൽകുന്നത്.
  • ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.
Imbam Movie : 'ഈ കപ്പൽ മുങ്ങുവാണോ?'; ദീപക് പറമ്പോൾ നായകനായി എത്തുന്ന ഇമ്പം സിനിമയുടെ ട്രെയിലർ പുറത്ത്

ലാലു അലക്‌സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രമാണ് ഇമ്പം എന്ന സൂചനയാണ് അണിറയപ്രവർത്തകർ ട്രെയിലറിലൂടെ സൂചന നൽകുന്നത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ : Nani 31: 'നാനി 31'ന്റെ ടൈറ്റിൽ പ്രഖ്യാപനം; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

ഒരു മുഴുനീള ഫാമിലി എന്റർടൈനറായ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ.

കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്‌സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News