ദക്ഷിണേന്ത്യൻ ബോക്സ്ഓഫീസിൽ വൻ തരംഗമായി മാറിയ വിജയ് ചിത്രം ലിയോ ഒടിടി റിലീസിന് ഒരുങ്ങുന്നു. വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് യുഎസ് ഒടിടി കമ്പനി വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ലിയോ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ നവംബർ 24ന് ആഗോളതലത്തിൽ നവംബർ 28 എന്നീ തീയതികളിലായിട്ടാണ് ലിയോയുടെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുക. ഇത് അറിയിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ട്രെയിലർ പുറത്ത് വിടുകയും ചെയ്തു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ലിയോ ഒടിടിയിൽ സംപ്രേഷണം ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്റ്റർ എന്ന ചിത്രത്തിന്റെ ശേഷം വിജയിയും ലോകേഷും ഒന്നിച്ച ചിത്രമാണ് ലിയോ. ലേകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമായിട്ടാണ് ലിയോയും ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയെങ്കിലും ലിയോ ബോക്സ്ഓഫീസിൽ ചരിത്രം കുറിക്കുകയും ചെയ്തു. കേരള ബോക്സ്ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് ചിത്രമായി ലിയോ. കോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമെന്ന് റെക്കോർഡും ലിയോ സ്വന്തമാക്കി. ഇതുവരെ ആഗോളതലത്തിൽ 617 കോടിയാണ് ലിയോയടെ ഗ്രോസ് കളക്ഷൻ. കേരളത്തിൽ നിന്നും മാത്രം വിജയ് ചിത്രം 58 കോടിയോളം ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കി.


ALSO READ : Leo: കേരളത്തിലെ ജയ്‌ലറിന്റെ കളക്ഷനെ തകർത്ത് ദളപതി; ലിയോ റെക്കോർഡ് കളക്ഷനിലേക്ക്



അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. 


ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.