Leo: കേരളത്തിലെ ജയ്‌ലറിന്റെ കളക്ഷനെ തകർത്ത് ദളപതി; ലിയോ റെക്കോർഡ് കളക്ഷനിലേക്ക്

Leo box office collection: 57.7 കോടി നേടിയ ജയ്ലറിന്റെ റെക്കോർഡാണ് ലിയോയ്ക്ക് മുന്നിൽ പഴങ്കഥയായത്. 

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 03:54 PM IST
  • ലോകേഷ് കനകരാജ് - ദളപതി വിജയ് ചിത്രം 58 കോടിയോളം രൂപ കളക്ഷൻ നേടി.
  • ആഗോളതലത്തിൽ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.
  • ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
Leo: കേരളത്തിലെ ജയ്‌ലറിന്റെ കളക്ഷനെ തകർത്ത് ദളപതി; ലിയോ റെക്കോർഡ് കളക്ഷനിലേക്ക്

കേരളത്തിൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലിയോ. ലോകേഷ് കനകരാജ് - ദളപതി വിജയ് ചിത്രം 58 കോടിയോളം രൂപ കളക്ഷൻ നേടി വിജയകുതിപ്പു തുടരുകയാണ്. മൂന്നാം വാരവും ഹൗസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ്. 57.7 കോടി നേടിയ ജയ്ലറിന്റെ റെക്കോർഡ് ആണ് വിജയ് ചിത്രം തകർത്തെറിഞ്ഞത്. ആഗോളതലത്തിൽ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. 

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. 

ALSO READ: വിദ്യാസാ​ഗറിന്റെ സം​ഗീതത്തിൽ മനോഹര മെലഡി; 'മാരിവില്ലിൻ ​ഗോപുരങ്ങളി'ലെ പ്രണയ ​ഗാനം

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News