പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഭാ​ഗമല്ലെന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിപ്പുണ്ട്. എന്നാൽ അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്തു നിന്നും  ഉണ്ടാകുമെന്നും അതുവരെ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ് ബുക്കിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമാതാവ് ബിനീഷ് ചന്ദ്രയും സമാന അഭിപ്രായവുമായി മുന്നോട്ട് വന്നിരുന്നു. പ്രചരിക്കുന്ന കത്തിൽ പേര് വച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇരുവരും വ്യക്തമാക്കി. 


Read Also: 'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം


അതേ സമയം സംഘടനാ രൂപീകരണത്തിൽ ആശയക്കുഴപ്പമില്ലെന്നും സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ല, നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണെന്നും ആഷിഖ് അബു പ്രതികരിച്ചു. ഔദ്യോ​ഗിക വാർത്താക്കുറിപ്പ് ഉടൻ പുറത്തിറക്കുമെന്നും സംഘടനയ്ക്ക് വൈകാതെ അന്തിമരൂപം കൈവരുമെന്നും ആഷിഖ് അബു വ്യക്തമാക്കി.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു .ക്രീയാത്മകമായ ചലച്ചിത്ര  സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ  യോജിക്കുകയും  അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും  ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.- ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചു.


അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി, റിമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര എന്നീ പേരുകൾ ഉൾപ്പെട്ട കത്താണ് പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന ബദൽ സംഘടനയുടെ പേരിൽ ചലച്ചിത്ര പ്രവർത്തകർക്ക് നൽകിയത്. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യമെന്നും പുത്തൻ സിനിമ സംസ്കാരം രൂപപ്പെടുത്തി മലയാള സിനിമയെ നവീകരിക്കുമെന്ന് കത്തിൽ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.