കൊച്ചി : സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. "മദനോത്സവം" എന്ന്  പേരിട്ടിരിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായിരുന്നുസുധീഷ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.


ALSO READ : Adiyaan Trailer : പ്രശാന്ത് മുരളി ചിത്രം അടിയാന്റെ ട്രെയ്‌ലർ എത്തി; ചിത്രം ഉടനെത്തും



കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം. "കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി" എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ് "മദനോത്സവം" വരവ് പ്രഖ്യാപിച്ചത്.


ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ, എഡിറ്റർ-വിവേക് ഹർഷൻ,  സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പി ആർ ഒ-എ എസ് ദിനേശ്, ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.