പ്രശാന്ത് മുരളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അടിയാന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഉദ്വെഗം ഉണർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 27 ന് തീയേറ്ററുകളിൽ എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. രണ്ട് ജാതിയിൽപ്പെട്ട യുവതിയും യുവാവും പ്രണയത്തിൽ ആകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സൈറ ബെക്കാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
28 വയസുകാരനായ ശരത്തിന്റെയും നയനയുടെയും കഥപറയുന്ന ചിത്രമാണ് അടിയാൻ. ചിത്രത്തിൽ കീഴ് ജാതിയിൽപ്പെട്ട ശരത്തും ഉന്നത ജാതിയിൽപ്പെട്ട നയനനയും പ്രണയത്തിലാകുകയാണ്. നയനയുടെ അച്ഛനും പൊലീസ് ഓഫീസറുമായ ഹരിചന്ദ്രൻ ഈ പ്രണയ ബന്ധത്തെ കുറിച്ച് അറിയുകയും ശരത്തിനെ ഒരു കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയുകയും ചെയ്യും. തുടർന്ന് കുറ്റം സമ്മതിക്കാൻ വിസ്സമ്മതിക്കുന്ന ശരത്തിന് ഏൽക്കേണ്ടി വരുന്ന ക്രൂരമായ പീഡനങ്ങളും തുടർന്നുള്ള മരണവുമാണ് ചിത്രത്തിൽ കാണിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയതയുടെയും ക്രൂരപീഡനങ്ങളുടെയും നേർക്കാഴ്ചയാണ് ചിത്രം ഒരുക്കുന്നത്.
ALSO READ: Mike Movie: അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായ മൈക്ക് ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?
പ്രശാന്ത് മുരളി, സൈറ ബെക്കർ എന്നിവരെ കൂടാതെ ഷാജു ശ്രീദർ, കിടിലം ഫിറോസ്, ക്യാപ്റ്റൻ മനോജ് ജോൺ, ഷാൻസ് ഷൈലജ പി അമ്പു, രാഹുൽ ആർ നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ക്യാപ്റ്റൻ മനോജ് ജോൺ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ നോബിളാണ്. ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് അടിയാണ്. പല തവണ ഇത്തരത്തിലുള്ള പീഡനങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും കഥകൾ പുറത്തുവന്നാലും അത് കഥകളായി തന്നെ തുടരുമെന്നാണ് ഈ ചിത്രത്തിൽ കൂടെ കാണിക്കാൻ ശ്രമിച്ചിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സംഗീതവും ഒറിജിനൽ സ്‌കോറും: ശ്രീരാഗ് സുരേഷ്, ഛായാഗ്രഹണം: റഷീദ് അഹമ്മദ്, എഡിറ്റിംഗ്: ഡിലിജന്റ് റൈറ്റ്യസ് ന്യൂ, ശ്രീരാഗ് സുരേഷ്, DI : ടിറ്റോ ഫ്രാൻസിസ്, വരികൾ: നിതിൻ നോബിൾ, അസോസിയേറ്റ് ഡയറക്ടർമാർ: ഹരികൃഷ്ണൻ, അഭിനന്ദ്, അസിസ്റ്റന്റ് ഡയറക്ടർമാർ: പ്രവീൺ, സാഹിൽ മിഖ്ദാദ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...