മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ മലവാഴി എന്ന ചിത്രം ഒരുങ്ങുന്നു. സിനിമയുടെ സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലങ്കോട് ചിത്രീകരണം ആരംഭിച്ചു. ബോബൻ ​ഗോവിന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒ.കെ ശിവരാജും രാജേഷ് കുറുമാലിയുമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് വടക്കഞ്ചേരിക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമം ആയിരുന്നു ആദ്യത്തെ ലൊക്കേഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലങ്കോട്, നെന്മാറ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിന് ശേഷം രാജേഷ് കുറുമാലി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ഈ കാലഘട്ടത്തിൽ മണ്ണ്, പെണ്ണ്, കല, പൈതൃകം എന്നിവയെ ചൂഷണം ചെയ്യപ്പെടുന്ന മാഫിയകളോട് പടപൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ  കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.


ALSO READ: പ്രിവ്യൂ കണ്ട് പ്രശംസയാൽ മൂടി കാർത്തിക് സുബ്ബരാജ്; ജോജുവിന്റെ 'പണി' ഇറങ്ങുന്നതിന് മുൻപേ ഹിറ്റ്


മുബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ആയ ദേവദാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് ആണ് ചിത്രത്തിലെ നായിക. ഗുരു സോമ‌സുന്ദരം, സുന്ദര പാണ്ഡ്യൻ, മോഹൻ സിത്താര, രാജൻ പൂത്തറക്കൽ, പ്രവീൺ നാരായണൻ, പാച്ചു, ശാന്തകുമാരി, മാസ്റ്റർ ദേവനന്ദൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമിക്കുന്ന ചിത്രത്തിന്റെ ഡിഒപി മധു അമ്പാട്ട് ആണ്. സംഗീതം- മോഹൻസിത്താര. ഗാനരചന- ഷമ്മു  മാഞ്ചിറ. എഡിറ്റിംഗ്- സുമേഷ് ബിഡബ്ല്യുടി. ആർട്ട്- ബിനിൽ. കോസ്റ്റ്യൂം- രശ്മി ഷാജൂൺ കാര്യാൽ. മേക്കപ്പ്- പി എൻ മണി. കോഡിനേറ്റേഴ്സ്- സുരേഷ് പുത്തൻകുളമ്പ്, സോണി ഒല്ലൂർ.


ALSO READ: ക്യാമ്പിങ് പശ്ചാത്തലത്തിൽ 'കൂടൽ'; ബിബിൻ ജോർജ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു


കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ- ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ- ശിവ രഘുരാജ്.  അസിസ്റ്റന്റ് ഡയറക്ടേഴ്സ്- ബിബി കെ ജോൺ, അജയ് റാം, ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ്- പൂക്കട വാസു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുജിത്ത് ഐനിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ- ദില്ലി ഗോപൻ. സ്റ്റിൽസ്- അജേഷ് ആവണി. പിആർഒ- എംകെ ഷെജിൻ.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.