Pani Movie Release: പ്രിവ്യൂ കണ്ട് പ്രശംസയാൽ മൂടി കാർത്തിക് സുബ്ബരാജ്; ജോജുവിന്റെ 'പണി' ഇറങ്ങുന്നതിന് മുൻപേ ഹിറ്റ്!

Pani Movie Review Malayalam News: ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 07:12 PM IST
  • 'പണിയുടെ' ട്രെയിലർ ട്രെൻഡിങ് ആയിരുന്നു
  • മറുഭാഷാ സംവിധായകർ ചിത്രത്തെ പ്രശംസിച്ചു
Pani Movie Release: പ്രിവ്യൂ കണ്ട് പ്രശംസയാൽ മൂടി കാർത്തിക് സുബ്ബരാജ്; ജോജുവിന്റെ 'പണി' ഇറങ്ങുന്നതിന് മുൻപേ ഹിറ്റ്!

പണി ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് പ്രശംസിച്ച് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രത്തെ പ്രശംസിച്ച് എക്സിലും ഇൻസ്റ്റയിലും കാർത്തിക് സുബ്ബരാജ് പോസ്റ്റ്‌ ഷെയർ ചെയ്തു. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയായ 'പണിയെ'ക്കുറിച്ച് 'ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്' തുടങ്ങി വലിയ പ്രശംസയാണ് തന്റെ എക്സിലും ഇൻസ്റ്റയിലും കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്.

മുൻപ് ഇത്തരമൊരു പ്രശംസ മറ്റൊരു മലയാള സിനിമക്ക് ഇതുപോലൊരു അന്യഭാഷാ സെലെബ്രെറ്റി ഡയറക്ടർ നൽകിയിട്ടുണ്ടോയെന്ന് സംശയമാണ്. ജോജു ജോർജിന്റെ ചിത്രത്തെ അഭിനന്ദിച്ച് ഹിന്ദി സംവിധായകൻ അനുരാ​ഗ് കശ്യപും സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചു. ''മലയാള സിനിമ നിങ്ങളുടെ മനസ്സിനെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യും. ജോജു ജോർജിന്റെ മികച്ച ത്രില്ലർ ഫിലിം കണ്ടു. ഒരു സൂപ്പർ കോൺഫിഡന്റ് ഡയറക്‌ടറുടെ അരങ്ങേറ്റം ​ഗംഭീരമായിരിക്കുകയാണ്. മികച്ച കൊറിയൻ ന്യൂവേവ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്ന ചിത്രം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. ഒക്ടോബർ 24ന് ചിത്രം റിലീസ് ചെയ്യും.- അനുരാ​ഗ് കശ്യപ് കുറിച്ചു.

'പണിയുടെ' ട്രെയിലർ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 24ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News