Koodal Movie: ക്യാമ്പിങ് പശ്ചാത്തലത്തിൽ 'കൂടൽ'; ബിബിൻ ജോർജ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു

Koodal Movie Starts Shooting: പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെവി ആണ് ചിത്രത്തിന്റെ നി‍ർമാണം. ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2024, 03:06 PM IST
  • നാല് നായികമാരാണ് ചിത്രത്തിൽ ഉള്ളത്
  • മറീന മൈക്കിൾ, റിയ, നിയ വർ​ഗീസ്, അനു സോനാര എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്
Koodal Movie: ക്യാമ്പിങ് പശ്ചാത്തലത്തിൽ 'കൂടൽ'; ബിബിൻ ജോർജ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാടും കോയമ്പത്തൂരിലുമായാണ് ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിൽ ആദ്യമായി ക്യാമ്പിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ചിത്രം ഒരുക്കുന്നത്. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന ഗാനങ്ങളും ചിത്രത്തിലുണ്ട്.  'ഒരു കാറ്റ് മൂളണ്...' എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജുമാണ് കൂടലിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ALSO READ: വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ, സംവിധാനം കൊമ്പയ്യ; പുതിയ ചിത്രത്തിന് തുടക്കം

മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെവി ആണ് ചിത്രത്തിന്റെ നി‍ർമാണം. നാല് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. മറീന മൈക്കിൾ, റിയ, നിയ വർ​ഗീസ്, അനു സോനാര എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും നിരവധി  പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ALSO READ: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി

'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായഗ്രാഹണം- ഷജീർ പപ്പ. കോ റൈറ്റേഴ്‌സ്- റാഫി മങ്കട, യാസിർ പരതക്കാട്. പ്രോജക്ട് ഡിസൈനർ- സന്തോഷ് കൈമൾ. പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് വണ്ടൂർ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അസിം കോട്ടൂർ.

എഡിറ്റിങ്- ജർഷാജ് കൊമ്മേരി. കലാ സംവിധാനം- അസീസ് കരുവാരകുണ്ട്. മേക്കപ്പ്- ഹസ്സൻ വണ്ടൂർ. വസ്ത്രാലങ്കാരം- ആദിത്യ നാണു. സംഗീത സംവിധാനം- സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി. ബിജിഎം- സിബു സുകുമാരൻ. ഗാനരചന- ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ.

ALSO READ: ജോസൂട്ടി പട്ടാളക്കാരനാകാൻ പോയോ? സ്വർഗം സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

ഗായകർ- വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്. സൗണ്ട് ഡിസൈൻ- വിഷ്ണു കെപി. കോറിയോഗ്രാഫർ- വിജയ് മാസ്റ്റർ. സംഘട്ടനം- മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ- മോഹൻ സി നീലമംഗലം. അസിസ്റ്റന്റ് ഡയറക്ടേർസ്- അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്. സ്റ്റിൽസ്‌- രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ- ഉണ്ണി അട്ടപ്പാടി. പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ, അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News