കൊച്ചി: നിവിൻ പോളിയും അസിഫ് അലിയും നായകനാകുന്ന മഹാവീര്യർ സിനിമയിലെ അടുത്ത ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ നിൽക്കുന്ന സൂരജിനെയാണ് ക്യാരക്ടർ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഗോപികിഷൻ എന്ന കഥാപാത്രത്തെയാണ് സൂരജ് എസ് കുറപ്പ് അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിഴൽ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ലൂക്ക, അലമാര, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സൂരജ് എസ്‌ കുറുപ്പ്. ചിത്രം  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും.


ALSO READ : Alone Movie : എലോണിൽ മോഹൻലാൽ ഒറ്റയ്ക്കല്ല; പൃഥ്വിയും മഞ്ജുവുമുണ്ടാകും?



എബ്രിഡ് ഷൈനാണ് മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, അസിഫ് അലി, സിദ്ദിഖ് എന്നിവരെ കൂടാതെ ലാൽ, ഷാൻവി ശ്രീ വാസ്തവ, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി മറ്റൊരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.


പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.  നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  എം മുകുന്ദന്റെ കഥയാണ് ചിത്രമായി എത്തുന്നത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള നിവിൻ പോളി ചിത്രത്തിനായി നിരവധി ആരാധകരാണ്  കാത്തിരിക്കുന്നത്.


ALSO READ : Highway 2 : ഹൈവേ 2 പാൻ ഇന്ത്യ ചിത്രം; ജോണി വാക്കറിന്റെ രണ്ടാം ഭാഗവും പരിഗണനയിൽ: സംവിധായകൻ ജയരാജ്


ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിൽ  നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.