Allari Naresh നായകനാകുന്ന `Naandhi`യുടെ Trailer Mahesh Babu റിലീസ് ചെയ്തു
വിജയ് കനകമേഡല സംവിധാനം ചെയ്യുന്ന ചിത്രത്തിന് അല്ലാരി നരേഷിന്റെ 57 -ാമത് ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. ട്വിറ്ററിലൂടെയാണ് മഹേഷ് ബാബു ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്.
Hyderabad: അല്ലാരി നരേഷിന്റെ ഏറ്റവും പുതിയ ചിത്രമായ നാന്ദിയുടെ ട്രെയ്‌ലർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു (Mahesh Babu) റിലീസ് ചെയ്തു. വിജയ് കനകമേഡല സംവിധാനം ചെയ്യുന്ന ചിത്രത്തിന് അല്ലാരി നരേഷിന്റെ 57 -ാമത് ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. ട്രെയ്‌ലറിന് വൻ ജനപിന്തുണയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് (Twitter) മഹേഷ് ബാബു ചിത്രത്തിന്റെ ട്രെയ്‌ലർ (Trailer)റിലീസ് ചെയ്‌തത്. നാന്ദിയുടെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുഴുവൻ ടീമിനും ആശംസകൾ അറിയിക്കുന്നുവെന്നും ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ (Blockbuster) വിജയമായി മാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും മഹേഷ് ബാബു ട്വിറ്ററിലൂടെ അറിയിച്ചു.
ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി
അല്ലാരി നരേഷ് നായകനായി എത്തുന്ന സിനിമയിൽ വരലക്ഷ്മി ശരത്കുമാർ, (Varalaxmi Sarathkumar) ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രെയ്‌ലർ (Trailer) ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ശ്രീ ചരൺ പകല ആണ്. നാന്ദി നിർമ്മിച്ചിരിക്കുന്നത് സതീഷ് വേഗസേനയാണ്. അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ഒരു നിരപരാധിയുടെ കഥാപാത്രത്തെയാണ് അല്ലാരി നരേഷ് അവതരിപ്പിക്കുന്നതെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിലെ പഴുതുകൾ കുറിച്ചും അത് എങ്ങനെ നിരപരാധികളായ മനുഷ്യരെ ബാധിക്കുന്നുവെന്നും സൂചിപ്പിക്കാൻ ട്രെയ്‌ലർ ശ്രമിച്ചിട്ടുണ്ട്. ഫെബ്രുവരി 19ന് (February) ചിത്രം തീയറ്ററുകളിൽ എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.