ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലെ ആദ്യം ഗാനം പുറത്തുവിട്ടു. നാലു മണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേദാർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരി ശങ്കറാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിൻറെ സെൻസറിങ് മുമ്പ് തന്നെ പൂർത്തിയായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സർട്ടിഫിക്കറ്റാണ് നല്കിയത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800  കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ALSO READ: Maheshum Maruthiyum : ആസിഫ് അലിയും മംമ്തയും വീണ്ടും ഒന്നിക്കുന്നു; മഹേഷും മാരുതിയും ഉടൻ തീയേറ്ററുകളിൽ എത്തും


മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.


ഇരുവരും ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രമാണ് ഒറ്റ.  റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ഒറ്റയുടെ പ്രധാന പ്രത്യേകത.  മംമ്ത മോഹൻദാസ്, ആസിഫ് അലി എന്നിവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


റൺഎവേ ചിൽഡ്രൻ എന്ന പുസ്തകം എഴുതിയ എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഒറ്റ’യുടെ കഥ ഒരുക്കിയിരിക്കുന്നത്. എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകം തന്നെയാണ് റൺഎവേ ചിൽഡ്രൻ. ശോഭന, ഇന്ദ്രൻസ്, ആദിൽ ഹുസ്സൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ വർമ്മയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം സിയാൻ ശ്രീകാന്ത് കൈകാര്യം ചെയ്യുന്നു. റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടി, നടി ജലജയുടെ മകൾ ദേവി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവി നായർ മുമ്പ് ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.