ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന മഹേഷും മാരുതിയും സിനിമ ഒടിടിയിൽ റിലീസായി. മാർച്ച് 10ന് തിയേറ്ററുകളിലെത്തിയ ചിത്രം റിലീസായി 30 ദിവസത്തിനുള്ളിൽ മഹേഷും മാരുതിയും ഒടിടിയിൽ എത്തുന്നത്. തിയറ്ററുകളിൽ അസിഫ് അലി ചിത്രത്തിന് മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയ ആമസോൺ പ്രൈം വീഡിയോയിലാണ് മഹേഷും മാരുതിയും റിലീസായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ (ഏപ്രിൽ ഏഴ്) മുതലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. സേതുവാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 2010 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.


ALSO READ : Aadujeevitham Trailer: 'ട്രെയിലറല്ല ചോര്‍ന്നത്'; ആടുജീവിതത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതില്‍ അതിയായ ദു:ഖമുണ്ടെന്ന് സംവിധായകൻ ബ്ലെസി



ഫയസ് സിദ്ദിഖാണ് മഹേഷും മാരുതിയും സിനിമയുടെ ഛായഗ്രാഹകൻ. കേദാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി.കെ ഹരിനാരയണനാണ് വരികൾ എഴുതിയിരിക്കുന്നത്. ജിത് ജോഷിയാണ് സിനിമയുടെ എഡിറ്റർ.


മംമ്തയും ആസിഫും ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രമാണ് ഒറ്റ. റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ഒറ്റയുടെ പ്രധാന പ്രത്യേകത. മംമ്ത മോഹൻദാസ്, ആസിഫ് അലി എന്നിവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.