Major Teaser: മേജറിന്റെ ടീസർ സൽമാൻ ഖാനും മഹേഷ് ബാബുവും പ്രിത്വിരാജും ചേർന്ന് നാളെ റിലീസ് ചെയ്യും
ഏപ്രിൽ 12 ന് താരങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്.
Kochi: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ (Major Sandeep Unnikrishnan) ജീവചരിത്രം പറയുന്ന ചിത്രം മേജറിന്റെ ടീസർ പ്രമുഖ താരങ്ങൾ ഹിന്ദി, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. സൽമാൻ ഖാനും മഹേഷ് ബാബുവും പ്രിത്വിരാജും ചേർന്നാണ് ചിത്രത്തിന്റെ ടീസർ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 12 ന് താരങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്.
ടീസർ (Teaser) സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി എത്തുന്നത് ആദി വിശേഷ് ആണ്. ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വകര്യ ജീവിതവും ഔദ്യോഗിക ജീവിതവും ചിത്രീകരിക്കും. ചിത്രത്തിലെ ആദി വിശേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ ജനശ്രദ്ധ നേടിയിരുന്നു.
ALSO READ: പുറമെയുള്ളു ഖദറ് അകത്ത് മൊത്തം കാവിയാ-"ഒരു താത്വിക അവലോകനം" ടീസർ റിലീസായി
ജൂലൈ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ ജി.മഹേഷ് ബാബു (Mahesh Babu) എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ALSO READ: പൃഥ്വിരാജ് ചിത്രം കടുവ യുടെ നിർമ്മാണം കോടതി തടഞ്ഞു; സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി
ആദി വിശേഷിനെ കൂടാതെ ശോഭിത ദുലിപാല,സായ് മഞ്ജേർക്കർ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' (Major Movie) എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഡിസംബറിൽ തന്നെ എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും ഒരു പോലെയാണ് ചിത്രം എത്തുന്നത്. ഡിസംബർ മുതൽ തന്നെ ചിത്രത്തിൻറെ ഫസ്റ്റലുക്ക് പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...