മജു സംവിധാനം ചെയ്ത 'പെരുമാനി' തിയറ്റർ റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെട്ട ഒരു നോട്ടീസ്, ആ നോട്ടിസിനെ തുടർന്ന് ​ഗ്രാമവാസികൾക്കിടയിൽ നടക്കുന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ പെരുമാനീലെ മനുഷ്യരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ മജു തന്നെയാണ് തയ്യാറാക്കിയത്. സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത് ഒരു സാങ്കൽപിക ലോകത്തേക്കാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ കഥയും ചിത്രത്തിലെ കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നതിനാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. ​ഗോപി സുന്ദറിന്റെ സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരുടെ അഭിനയവും സിനിമയെ മികച്ചതാക്കുന്നു. 


ALSO READ: നടയൊരുങ്ങി... ഇനി കല്ല്യാണമേളം!!! "ഗുരുവായൂരമ്പല നടയിൽ" ട്രെയിലർ കാണാം


നായികമാരായെത്തിയ ദീപ തോമസും രാധിക രാധാകൃഷ്ണനും ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോയൽ കവിയാണ് കൈകാര്യം ചെയ്തത്. സാങ്കേതിക വശങ്ങൾ വളരെ പക്വതയോടെ കൈകാര്യം ചെയ്ത ഇവർ മികച്ചൊരു വിഷ്വൽ ട്രീറ്റാണ് സമ്മാനിച്ചിരിക്കുന്നത്. 


പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്ത സിനിമയാണ് 'പെരുമാനി'. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിച്ച ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, 


ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.