കൊച്ചി : ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം അടിസ്ഥാനമാക്കി സംവിധായകൻ കെ എം കമൽ ഒരുക്കിയ പട സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മുൻ കൂട്ടി അറിയിക്കാതെ എത്തുന്ന ചിത്രം ഇന്ന് അർധരാത്രിയിൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 10ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഓർമ്മകളിൽ നിന്ന് മാഞ്ഞ് തുടങ്ങിയ കേരളത്തിലെ സമര ചരിത്രങ്ങളിൽ ഒരു പ്രധാന അധ്യായമായിരുന്നു അയ്യങ്കാളിപ്പടയുടെ ബന്ദി നാടകത്തെ ഓർത്തെടുക്കല്ലാണ് കെ.എം കമലിന്റെ പട.


ALSO READ : Naradan Movie OTT Release : ടൊവീനോയുടെ നാരദൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമിന്



കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരുടെ ഒരു മുഴുനീള മികച്ച പ്രകടനം തന്നെയാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ റിയലിസ്റ്റിക്ക് രീതിയിലുള്ള കഥപറച്ചിലിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റസ് പ്രോസക്ഷൻസിന്റെ ബാനറിൽ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് പട നിർമ്മിച്ചിരിക്കുന്നത്


ചരിത്രത്തിൽ നടന്ന സംഭവം മാറ്റാതെ ആർക്കും വേണ്ടി വളച്ചൊടിക്കാതെ സത്യസന്ധമായി പറയേണ്ട രീതിയിൽ പറഞ്ഞുവയ്ക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.  പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. ഇന്നിന്റെ സമരമായി മാറ്റാനുള്ള എല്ലാ സാധ്യതകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.


ALSO READ : Bheeshma Parvam: ഭീഷ്മ പർവ്വം ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ഹോട്ട് സ്റ്റാറിൽ


പടയ്ക്ക് പുറമെ ടൊവീനോ തോമസ് ചിത്രം നാരദൻ ഷെയ്ൻ നിഗമിന്റെ വെയ്യിൽ എന്നീ ചിത്രങ്ങളുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. ഇരു സിനിമകളും ഏപ്രിൽ 15ന് സംപ്രേഷണം ചെയ്യും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.