Director Siddique: സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Director Siddique Health Condition: കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ രോഗാവസ്ഥ കൂടുതൽ വഷളാക്കി.
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്.
Also Read: Director Siddique Hospitalised: സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിൻറെ രോഗാവസ്ഥ കൂടുതൽ വഷളാക്കി. ഇന്നലെ ഹൃദയാഘാതം കൂടി ആയപ്പോൾ നില ഒന്നുകൂടി വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: Budh Vakri 2023: ബുധൻറെ വക്രഗതി ഈ രാശിക്കാർക്ക് 16 ദിവസത്തിനുള്ളിൽ വൻ ധനാഭിവൃദ്ധി!
തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...