കൊച്ചി: സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദിഖിനെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം വളരെ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് ഹൃദയാഘാതം വന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിദ്ദിഖിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകൾ വൻ വിജയമായിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രങ്ങളായിരുന്നു സിദ്ദിഖ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ കൂടെ സഹസംവിധായകനായാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.
റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവയാണ് ലാലിനൊപ്പം ചേർന്ന് സിദ്ദിഖ് ചെയ്ത ചിത്രങ്ങൾ. ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്), ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡിഗാർഡ് (ഹിന്ദി), ലേഡീസ് & ജെന്റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) തുടങ്ങിയ ചിത്രങ്ങളാണ് സിദ്ദിഖിന്റെ സംവിധാനത്തിലെത്തിയത്.
Actress Spandana Raghavendra Passes Away: കന്നഡ നടി സ്പന്ദന അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
ബെംഗളൂരു: കന്നട നടിയും നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാങ്കോക്കിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. അവധിക്കാലം ചെലവഴിക്കാനായാണ് ഇവർ ബാങ്കോക്കില്‍ എത്തിയത്. ഇവിടെ വച്ച് തിങ്കളാഴ്ച രാവിലെയോടെ നെഞ്ച് വേദന അനുഭവപ്പെടുകുയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും വിവാഹിതരായത്. പതിനാറാം വിവാഹവാര്‍ഷികത്തിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സ്പന്ദനയുടെ വിയോഗം. മകന്‍ ശൗര്യ. മൃതദേഹം നാളെ ബാംഗ്ലൂരിൽ എത്തിക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...