കൊച്ചി : മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെത്തി തിയറ്ററുകളിൽ വൻവിജയമായി പ്രദർശനം തുടരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) ഡിസംബർ 17നാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക. ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ പുതിയ ട്രയിലർ ആമസോൺ പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ചിത്രത്തിന്റെ തിയറ്ററുകളിലെ പ്രദർശനം തുടരുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. റിലീസ് ചെയ്ത ആദ്യ നാളുകളിൽ സിനിമ നേരിട്ട ഡീഗ്രേഡിങ് കുടുംബ പ്രേക്ഷകൾ ഏറ്റെടുത്തതോടെ ചിത്രത്തിന്റെ സ്വീകാര്യത വർധിച്ചിരിക്കുകയാണ്. ഡിസംബർ 2നായി ചിത്രത്തിന്റെ റിലീസ്. 15 ദിവസത്തെ തിയറ്റർ പ്രദർശനത്തിന് ശേഷം മരക്കാർ ഒടിടിയിലേക്കെത്തുന്നത്. 


ALSO READ : മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും



മരക്കാറിന് പുറമെ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, സുരേഷ് ഗോപിയുടെ കാവൽ എന്നീ ചിത്രങ്ങളും ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. കുറുപ്പും മരക്കാറിനൊപ്പം ഡിസംബർ 17ന് ഒടിടിയിൽ റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറുപ്പ് ഉടൻ ഒടിടി പ്രദർശനം നടത്തുമെന്ന് മാത്രമാണ് നെറ്റ്ഫ്ലിക്സ് ഇതിനോടകം അറിയിച്ചിട്ടുള്ളത്. 


ALSO READ : Marakkar Arabikkadalinte Simham | മരക്കാറിന്റെ ക്ലൈമാക്സ് രംഗം യുട്യൂബിൽ ചോർന്നു


കൂടാതെ സുരേഷ് ഗോപിയുടെ കാവൽ ഡിസംബർ 23ന് റിലിസാകുമെന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന വിവരം. കാവലിന് തൊട്ടുപിന്നാലെ എല്ലാവരും കാത്തിരിക്കുന്ന നെറ്റ്റഫ്ലിക്സിലൂടെ നേരിട്ട് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മിന്നൽ മുരളിയും എത്തും. ഡിസംബർ 24ന് ക്രിസ്മസ് രാവിലാണ് ടൊവിനോ ചിത്രത്തിന്റെ ഒടിടി റിലീസ്. 


ALSO READ : Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ


മിന്നൽ മുരളിക്ക് ശേഷം ദിലീപ് നാദിർഷാ ചിത്രം കേശു ഈ വീടിന്റെ നാഥൻ, ജോജു ജോർജ് നായകനായി എത്തുന്ന മധുരം തുടങ്ങിയവയാണ് അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.