Kochi : സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കള്ളൻ ഡിസൂസയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് റിലീസിങ് മാറ്റി വെച്ച ചിത്രമായിരുന്നു കള്ളൻ ഡിസൂസ. ഫെബ്രുവരി 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നുണ്ട്.


ALSO READ: Gangubai Kathiawadi Trailer: കാമാത്തിപുര മാഫിയ ക്വീന്‍ 'ഗംഗുഭായി കത്തിയവാഡി'യുടെ ട്രെയ്‌ലര്‍ എത്തി, തകര്‍പ്പന്‍ പ്രകടനവുമായി ആലിയ ഭട്ട്


അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. ബി.ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ ചേർന്നാണ്. 


ALSO READ: Kotthu Movie | വർഷങ്ങൾക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു, ഒപ്പം അസിഫ് അലിയും; കണ്ണൂരിന്റെ രാഷ്ട്രീയവുമായി കൊത്ത് സിനിമയുടെ ടീസർ പുറത്ത്


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പ്രൊഡക്ഷൻ കോർഡിനേറ്റർ: പ്രിവിൻ വിനീഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് മംഗലത്ത്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌: കൈലാഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, സനൽ വി ദേവൻ, ആർട്ട്‌: ശ്യാം കാർത്തികേയൻ, കോസ്ട്യും: സുനിൽ റഹ്മാൻ.


ALSO READ: Naradhan : വമ്പൻ റിലീസിനായി നാരദൻ ഒരുങ്ങുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു


മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: മാഫിയ ശശി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, വി.എഫ്.എക്സ്: ടോണി മഗ്‌മൈത്, ടൈറ്റിൽ ഡിസൈൻ: കിഷോർ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈൻ: സജേഷ് പാലായ്, സ്റ്റിൽസ്: സിബി ചീരൻ, പി.ആർ.ഒ: വാഴൂർ ജോസ്,പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.