Naradhan : വമ്പൻ റിലീസിനായി നാരദൻ ഒരുങ്ങുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു

ആഗോളതലത്തിൽ തന്നെ ഏറെ ആരാധകരുള്ള ടോവിനോയുടെ ചിത്രത്തിന് വേള്‍ഡ് വൈഡ് റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 12:20 PM IST
  • മാർച്ച് മൂന്നിനാണ് നാരദൻ തീയേറ്ററുകളിലേക്ക് എത്തുന്നത്.
  • ആഗോളതലത്തിൽ തന്നെ ഏറെ ആരാധകരുള്ള ടോവിനോയുടെ ചിത്രത്തിന് വേള്‍ഡ് വൈഡ് റിലീസാണ് ഒരുക്കിയിരിക്കുന്നത്.
  • ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് മുന്നാം തരംഗ ഭീഷണിയും (Covid Third Wave) ഒമിക്രോണ്‍ വേരിയന്റിന്റെ (Omicron Covid Variant) വ്യാപനവും മൂലം ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
Naradhan : വമ്പൻ റിലീസിനായി നാരദൻ ഒരുങ്ങുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു

Kochi : ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം നാരദന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്നിനാണ് നാരദൻ തീയേറ്ററുകളിലേക്ക് എത്തുന്നത്. ആഗോളതലത്തിൽ തന്നെ ഏറെ ആരാധകരുള്ള ടോവിനോയുടെ ചിത്രത്തിന് വേള്‍ഡ് വൈഡ് റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ  കൊവിഡ് മുന്നാം തരംഗ ഭീഷണിയും (Covid Third Wave) ഒമിക്രോണ്‍ വേരിയന്റിന്റെ (Omicron Covid Variant) വ്യാപനവും മൂലം ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

ALSO READ: Naradhan Release : ഒമിക്രോണ്‍ ഭീഷണി : ആഷിഖ് അബു - ടൊവിനോ തോമസ് ചിത്രം നാരദന്‍ റിലീസ് മാറ്റിവെച്ചു

2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ALSO READ: Mahaan : മാസ് ട്രെയ്‌ലറുമായി കാർത്തിക് സുബ്ബരാജ് - വിക്രം ചിത്രം മഹാൻ; റിലീസ് ഫെബ്രുവരി 10 ന്

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.

ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയിരുന്നു. അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ALSO READ: Saudi Vellakka Movie | പരസ്യം പതിക്കരുത് എന്ന് പറഞ്ഞ ഇടത്ത് പരസ്യം പതിച്ച് 'സൗദി വെള്ളക്ക'; ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു

ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു.  ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ദീപന്‍ ശിവരാമന്‍,  ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News