Gandhimathi Balan : പഞ്ചവടിപ്പാലം സിനിമയുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
Gandhimathi Balan Passed Away : 1980 കാലഘട്ടങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മിക്ക ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു
തിരുവനന്തപുരം : ക്ലാസിക് ചിത്രങ്ങളായ പഞ്ചവടിപ്പാലം, തൂവാനത്തുമ്പികളടക്കമുള്ള മലയാള സിനിമ ക്ലാസിക്കുകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് 65കാരനായ ഗാന്ധിമതി ബാലന്റെ മരണം. മലയാളത്തിലെ പ്രമുഖ സംവിധായകന്മാരായ കെ ജി ജോർജ്, വേണു നാഗവല്ലി, പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജെ ശശികുമാർ, ജോഷി തുടങ്ങിവരുടെ നിരവധി ചിത്രങ്ങൾ ബാലൻ നിർമിച്ചിട്ടുണ്ട്. നിർമാതാവിന് പുറമെ തിയറ്റർ ഉടമയും കൂടിയായിരുന്നു ബാലൻ.
ബാലചന്ദ്രൻ മേനോന്റെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാതാവായ ഗാന്ധിമതി ബാലൻ പിന്നീട് കെ.ജി ജോർജിന്റെ ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, പത്മരാജന്റെ മൂന്നാം പക്കം, തൂവാനത്തുമ്പികൾ, നൊമ്പരത്തി പൂവ്, വേണു നാഗവള്ളിയുടെ സുഖമോ ദേവി ഭദ്രൻ ഒരുക്കിയ മാളൂട്ടി തുടങ്ങി 30 ഓളം സിനിമകളുടെ നിർമാണവും വിതരണ ചുമതലയും നിർവഹിച്ചു. 1990ൽ ഇറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതി ബാലൻ അവസാനമായി പ്രവൃത്തിച്ച ചിത്രം.
ALSO READ : Maranamass Movie : ടൊവീനോ നിർമിക്കുന്ന ചിത്രത്തിൽ ബേസിൽ നായകൻ; സിനിമയുടെ പേര് മരണമാസ്സ്
പത്മരാജന്റെ മരണത്തിന് ശേഷമാണ് ബാലൻ മലയാള സിനിമ നിർമാണ രംഗത്ത് നിന്നും വിട്ടുമാറിയത്. തിരുവനന്തപുരത്ത് പ്രവർത്തച്ചിരുന്നു ധന്യ, രമ്യ തിയറ്ററുകളുടെ ഉടമയും കൂടിയായിരുന്നു ബാലൻ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ബാലൻ. ദീർഘനാളായ തിരുവനന്തപുരത്ത് കുടുംബത്തോടെ താമസിച്ചുവരുന്നു. അനിത ബാലനാണ് ഭാര്യ. മക്കൾ- സൗമ്യ ബാലൻ, അനന്ത പത്മനാഭൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.