Sandra Thomas: മലയാളികൾക്ക് സുപരിചിതയായ നടിയും നിർമാതാവുമാണ് സാന്ദ്ര തോമസ്.  സാന്ദ്ര തോമസിനെ അറിയാത്തവർ ചുരുക്കമായിരിക്കും.  മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി നിറഞ്ഞു നിന്നിരുന്ന സാന്ദ്ര സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ പ്രേക്ഷകരുമായി അടുത്തിടപഴകിയ താരമായിരുന്നു.   സാന്ദ്ര തന്റെ കുടുംബ വിശേഷങ്ങളൊക്കെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചിരുന്നത്. അതുകൊണ്ട് തന്നെ സാന്ദ്രയുടെ കുടുംബം മലയാളികൾക്ക് സുപരിചിതരാണ് എന്ന് ഉറപ്പിച്ചുതന്നെ പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sandra Thomas: തങ്കക്കൊലുസുകൾക്ക് അഞ്ചാം പിറന്നാൾ; ആഘോഷമാക്കി സാന്ദ്രാ തോമസ്


സാന്ദ്രയ്ക്ക് ഇരട്ടകളായ പെൺകുട്ടികളാണ് ഉള്ളത്. കൂടുതലും സോഷ്യൽ മീഡിയ വഴി മക്കളുടെ വിശേഷങ്ങളാണ് സാന്ദ്ര പങ്കുവയ്ക്കാറുണ്ടായിരുന്നത്. സിനിമ നിർമ്മാണത്തിൽ നിന്നും ഇടയ്ക്ക്  മാറി നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും സജീവമായി നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്തമായ ഒരു ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. താൻ വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. 2016 ലാണ് സാന്ദ്രയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ പേര് വിൽസൺ തോമസ്. പപ്പ മിക്ക ദിവസവും ഓരോ പ്രപ്പോസലുമായി വരും. എനിക്ക് ഒന്നും ഇഷ്ടപ്പെടാറില്ല കാരണം ഞാൻ ആ സമയത്ത് കല്യാണം കഴിക്കാൻ തയാറല്ലായിരുന്നു. കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിട്ടൊക്കെയുണ്ടെങ്കിലും ഒരു കുടുംബത്തിന്റെ ചട്ടക്കൂടിൽ നിൽക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്നാണ് സാന്ദ്ര പറഞ്ഞത്. താൻ കൂടുതലും ഇടപഴകിയിരുന്നത് തന്റെ പ്രായത്തിലുള്ളവരുമായിരുന്നില്ലയെന്നും മറിച്ച് തന്നേക്കാളും മുതിർന്നവരുമായിരുന്നു കൂട്ടെന്നാണ് താരം പറഞ്ഞത്.  


Also Read: Bigg Boss Malayalam Season 5: മനീഷയുടെ ആ വിരൽ ആക്ഷൻ ശരിയല്ല, അപമാനിക്കുന്ന പ്രവർത്തിയെന്ന് ജുനൈസ്


മാത്രമല്ല തനിക്ക് ഫീൽഡിൽ 'അഹങ്കാരി' എന്ന പേരുള്ളതുകൊണ്ട് മര്യാദയ്ക്കൊരു ആലോചനയും വന്നില്ലയെന്നും,  വരുന്നവർ സാന്ദ്രാ തോമസോ വേണ്ടപ്പാ.. എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നതെന്നും താരം തുറന്നുപറയുകയായിരുന്നു.  നിരവധി ആലോചനകൾ പപ്പ കൊണ്ടുവന്നെങ്കിലും താൽപര്യം ഇല്ലാത്തതുകൊണ്ട് നിരസിച്ചുവെന്നും ഒടുവിൽ പപ്പ കാണിച്ച കുറെ ഫോട്ടോകളിൽ നിന്ന് ഒരെണ്ണം സെലക്ട് ചെയ്‌തെന്നുമാണ് സാന്ദ്ര പറഞ്ഞത്.  ഞാൻ സമ്മതം പറഞ്ഞതോടെ പപ്പ പുള്ളിയെ വിളിച്ചു സംസാരിക്കുകയും തുടർന്ന് ഞങ്ങൾ സംസാരിക്കുകയും ചെയ്തുവെന്നും താരം പറഞ്ഞു.  മാത്രമല്ല ഇത് വച്ചു നീട്ടിയാൽ തന്റെ മനസ് മാറുമെന്ന് വിചാരിച്ചു പെട്ടെന്ന് വിവാഹം കഴിച്ചുവെന്നും താരം പറയുന്നുണ്ട്. എന്നാൽ കല്യാണം കഴിഞ്ഞ സമയത്ത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും ദിവസവും അൻപതു പേരെയെങ്കിലും കണ്ടു സംസാരിച്ചിരുന്ന ആളായിരുന്ന ഞാൻ ശരിക്കും വീട്ടുകാരിയായി മാറുകയായിരുന്നുവെന്നും സാന്ദ്ര പറയുന്നു. വിവാഹം കഴിച്ചുകൊണ്ടു പോയ വീട്ടിൽ തന്നെ സെലിബ്രിറ്റി ആയിട്ടല്ല കണ്ടതെന്നും അവരുടെ മോളായിട്ടാണു കണ്ടതെന്നും പറഞ്ഞ താരം താൻ വീട്ടമ്മ എന്ന വേഷത്തിലേക്കു ചുരുങ്ങുന്നുവെന്നു മനസ്സിലാക്കിയപ്പോഴാണ് വീണ്ടും സിനിമയിലേക്കു വന്നതെന്നും പറഞ്ഞു.


Also Read: Shani Gochar 2023: വരുന്ന 2 വർഷത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടും വൻ സമ്പത്തും ഉന്നതിയും!


താരത്തിന്റെ മക്കളായ തങ്കത്തിനേയും കുൽസുവിനേയും മലയാളി പ്രേക്ഷകർക്ക് അറിയാം. അവരെ താൻ വളർത്തുന്നില്ല വളരാൻ വിടുകയാണെന്നാണ് സാന്ദ്ര പറയുന്നത്.  അവരെ താൻ ഒന്നിനും നിർബന്ധിക്കാറില്ലെന്ന് പറഞ്ഞ സാന്ദ്ര ബന്ധങ്ങളുടെ വില അറിഞ്ഞ് കുറെ യാത്ര ചെയ്ത് കുറെ അനുഭവങ്ങൾ നേടി നല്ല മനുഷ്യരായി അവർ വളരണമെന്നതാണ് തന്റെ ആഗ്രഹമെന്നും തുറന്നു പറഞ്ഞു.  കേറ്റ്ലിൻ, കെന്റൽ എന്നാണ് സാന്ദ്രയുടെ ഇരട്ടക്കുട്ടികളുടെ യഥാർത്ഥ പേര്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.