Shani Gochar 2023: വരുന്ന 2 വർഷത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടും വൻ സമ്പത്തും ഉന്നതിയും!

Shani Gochar 2023 to 2025: നിലവിൽ ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.  2025 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് 3 രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും. ഇതിലൂടെ അവരുടെ ഭാഗ്യം മാറിമറിയും.

Written by - Ajitha Kumari | Last Updated : Apr 3, 2023, 10:28 PM IST
  • ശനി നിലവിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്
  • 2025 വരെ ഈ രാശിയിൽ തുടരും
  • ഈ സമയത്ത് 3 രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും
Shani Gochar 2023: വരുന്ന 2 വർഷത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടും വൻ സമ്പത്തും ഉന്നതിയും!

Shani Dev Effects on Zodiac Signs: ജ്യോതിഷ പ്രകാരം ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുകയും രണ്ടര വർഷത്തിനുള്ളിൽ തന്റെ രാശി മാറുകയുമാണ് ചെയ്യാറ്.  ഈ വർഷം ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നത്. 2023 ജനുവരി 17 ന് കുംഭ രാശിയിൽ സംക്രമിച്ച ശനി 2025 വരെ ഈ രാശിയിൽ തുടരും. ഇത് 12 രാശിക്കാരുടെയും ജീവിതത്തിൽ രണ്ടര വർഷക്കാലം വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശിക്കാർക്കും ശനി ധാരാളം ഗുണങ്ങൾ നൽകും. ഇവർക്ക് 2025 വരെയുള്ള സമയം ശനി വളരെയധികം പുരോഗതിയും ധനവും വിജയവും നൽകും.

Also Read: Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും!

ഇടവം (Taurus): ശനിയുടെ കുംഭ രാശിയിലെ പ്രവേശനം ഇടവ രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഇടവ  രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുന്ന ശനിയുടെ ഈ സംക്രമം മൂലം ശശ് രാജ യോഗവും രൂപം കൊള്ളും. ഇവർക്ക് ഈ സമയം തൊഴിൽ ബിസിനസുകളിൽ മികച്ച വിജയം ലഭിക്കും. ഭാഗ്യം എല്ലാ കാര്യത്തിലും കൂടെയുണ്ടാകും. മാധ്യമം, സിനിമ, കല, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. വരുമാനം വർദ്ധിക്കും ഒപ്പം ഉന്നതിയും ഉണ്ടാകും.  

മിഥുനം (Gemini): ശനിയുടെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. 2025 വരെയുള്ള സമയം ഈ രാശിക്കാർക്ക് തൊഴിൽപരമായും ധനാപരമായും പുരോഗതിയുണ്ടാകും.  ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, പുതിയ ജോലി, വ്യവസായികൾക്ക് വൻ ലാഭം എന്നിവ ഈ സമയം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. 

Also Read: Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി രോഗങ്ങളുടെ പ്രതിവിധി! 

തുലാം (Libra): തുലാം രാശിക്കാർക്കും ശനി സംക്രമം ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് കണ്ട ശനി നടക്കുകയിരുന്നു അത് ശനിയുടെ കുംഭത്തിലേക്കുള്ള പ്രവേശനത്തോടെ അവസാനിച്ചു.  ഇവർക്ക് ഈ സമയത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും മുക്തി ലഭിക്കും. ഈ സമയം ഇവർക്ക് തൊഴിൽരംഗത്ത് പുരോഗതി, കർമ്മരംഗത്ത് വിജയം, ബിസിനസിൽ ഉയർച്ച, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News