Watch : താടി വളർത്തുന്നത് ഇത്രയ്ക്ക് കുറ്റമാണോ? ബോഡി ഷെയ്മിങിനെതിരെ ഒരു ഹ്രസ്വചിത്രം
സമൂഹത്തിൽ താടി വളർത്തുന്നവർക്കുണ്ടാകുന്ന ഒറ്റപ്പെടലിന്റെയും ചെറുത്ത് നിൽപ്പിന്റെയും കഥ പറയുകയാണ് ഒരു കൂട്ടം യുവാക്കൾ, താടിയെന്ന് ഹ്രസ്വചിത്രത്തിലൂടെ.
Kochi : താടി വളർത്തുന്നവരെ രൂക്ഷമായി ഒന്ന് നോക്കുന്ന സമൂഹമാണ് നമ്മുടേത്. താടി അൽപം അധികം വളർത്തിയാൽ നീ തീവ്രവാദിയാണോ എന്ന ചോദ്യം പോലും പലപ്പോഴും താടി വളർത്തുന്ന ഒരു വ്യക്തിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടാകും. സമൂഹത്തിൽ ഇവർക്കുണ്ടാവുന്ന ഒറ്റപ്പെടലിന്റെയും ചെറുത്ത് നിൽപ്പിന്റെയും കഥ പറയുകയാണ് ഒരു കൂട്ടം യുവാക്കൾ, താടിയെന്ന് ഹ്രസ്വചിത്രത്തിലൂടെ.
നാടൻ പശ്ചത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം താടി വളർത്തിയ ഒരു യുവാവ് തന്റെ ജീവതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അതിനെതിരെയുള്ള ചെറുത്ത് നിൽപ്പുമാണ് താടിയെന്ന ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിക്കുന്നത്. എട്ട് മിനിറ്റ് ദൈർഘ്യം കൊണ്ടാണ് അണിയറ പ്രവർത്തകർ കഥ അവതരിപ്പിച്ചിരിക്കുന്നത്.
താടിയും മുടിയും നീട്ടി വളർത്തിയവരോടുളള സമൂഹത്തിന്റെ അസഹിഷ്ണുത തുറന്നു കാണിക്കാനാണ് ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുള്ളത്. ശരീരത്തിന്റെ പ്രത്യേകതകൾ നോക്കിയല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടതെന്നും ചിത്രം അടിവരയിട്ടു പറയുന്നു.
ALSO READ : Navarasa Release : നവരസ നെറ്റ്ഫ്ലിക്സിൽ എത്തി; ആകാംഷയോടെ പ്രേക്ഷകർ
തിരക്കഥ രചയിതാവും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ചിത്രം റിലീസ് ചെയ്തത്. ടീം ജാങ്കോ സ്പേസിന്റെ യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ALSO READ : Surya Movie Jai Bhim OTT Release: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിലൂടെ നവംബറിൽ എത്തുന്നു
VT രതീഷാണ് താടി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണവും പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരക്കുന്നത് അനൂപ് പി രാമചന്ദ്രനാണ്. വിഷ്ണു സുബ്രഹ്മണ്യനാണ് ക്യാമറ കൈകാര്യം ചെയ്തരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.