CHennai : സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ജയ് ഭീം ആമസോൺ പ്രിമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ഈ വര്ഷം നവംമ്പറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാമേ ആണ്ടലും രാവണേ ആണ്ടലും, ഉദൻപിരപ്പേ, ഓ മൈ ഡോഗ് എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Equality is our birth right!!#JaiBhimOnPrime this November @PrimeVideoIN#Jyotika @tjgnan @prakashraaj @RSeanRoldan @srkathiir @KKadhirr_artdir @philoedit @rajisha_vijayan #Manikandan @jose_lijomol @PoornimaRamasw1 @rajsekarpandian@2D_ENTPVTLTD @proyuvraaj @SonyMusicSouth pic.twitter.com/dvL98EQwgb
— Suriya Sivakumar (@Suriya_offl) August 5, 2021
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 23 ന് പുറത്തിറക്കിയിരുന്നു. ഇതോടെ ചിത്രം ഏറെ ചർച്ചാവിഷയമായി കഴിഞ്ഞു. വക്കീൽ വേഷത്തിലാണ് ഇത്തവണ സൂര്യയുടെ വരവ്. 1993ലെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്.
ALSO READ: Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ
ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ടി.ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം ഉടൻ തന്നെ സ്ട്രീമിംഗ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ALSO READ: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത
ഇതിനോടൊപ്പം തന്നെ റിലീസ് ചെയ്യുന്ന മൂന്ന് ചിത്രങ്ങളും ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റിൽ നിന്ന് തന്നെ ഉള്ളവയാണ്. സാറ്റയർ കോമഡി ഡ്രാമ ചിത്രമായ രാമേ ആണ്ടലും രാവണേ ആണ്ടലും സെപ്റ്റംബറിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. രമ്യ പാണ്ഡ്യൻ, വാണി ഭോജൻ, മിഥുൻ മാണിക്കം, വടിവേൽ മുരുകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഉടമ്പിരപ്പ് എന്ന ഫാമിലി ഡ്രാമ ചിത്രം ഒക്ടോബറിലാണ് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യുന്നത്. ശശികുമാർ, ജ്യോതിക, സമുദ്രക്കനി, സൂരി, കലൈയരശൻ, നിവേദിത സതീഷ്, സിദ്ധു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...