Malayankunju review: ഫഹദിന്റെ ഒറ്റയാൾ മായാജാലം; ത്രില്ലർ ഇനിയാണ് ആരംഭിക്കുന്നത്; ആദ്യ പകുതി റിവ്യൂ
Fahadh Faasil`s Malayankunju Review: ആദ്യ പകുതി കഥ പശ്ചാത്തലം പ്രേക്ഷകന് മുഴുവനായി മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. യാതൊരു വിധ സംശയങ്ങളും ബാക്കിയാക്കാതെ ഓരോ കഥാപാത്രങ്ങളും ആരൊക്കെയാണ് എന്തൊക്കെയാണ് എന്നുള്ളത് വ്യക്തമായി പ്രേക്ഷകനോട് പറഞ്ഞ് വയ്ക്കുന്നു.
സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയൻകുഞ്ഞിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ വാനോളം പ്രതീക്ഷ നൽകുന്ന രണ്ടാം പകുതിയിലേക്കാണ് സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. ആദ്യ പകുതി കഥ പശ്ചാത്തലം പ്രേക്ഷകനെ മുഴുവനായി മനസ്സിലാക്കി യാതൊരു വിധ സംശയങ്ങളും ബാക്കിയാക്കാതെ ഓരോ കഥാപാത്രങ്ങളും ആരൊക്കെയാണ് എന്തൊക്കെയാണ് എന്നുള്ളത് വ്യക്തമായി പ്രേക്ഷകനോട് പറഞ്ഞ് വയ്ക്കുന്നുണ്ട്.
തിരക്കഥയുടെ കെട്ടുറപ്പും കഥപറച്ചിൽ രീതിയും അതിഗംഭീരമാണ്. കൂട്ടത്തിൽ എ ആർ റഹ്മാന്റെ മ്യൂസിക്കൽ മാജിക് ടച്ച് കൂടി വരുമ്പോൾ അങ്ങേയറ്റം ആസ്വദിപ്പിക്കുന്ന ആദ്യ പകുതിയാണ് പ്രേക്ഷകന് ലഭിക്കുന്നത്.ഇനി കഥ എങ്ങോട്ടേക്ക് എന്തിലേക്ക് എന്നുള്ള ഭീകരമായ കാത്തിരിപ്പ് പ്രേക്ഷകന് നൽകിക്കൊണ്ടാണ് ഇടവേള എത്തുന്നത്. എന്താണ് പടത്തിന്റെ ജോണർ എന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടത് അതിന്റെ തുടക്കം വരാൻ ഇരിക്കുന്നതേ ഒള്ളു.
മികച്ചൊരു സർവൈവൽ ത്രില്ലർ തന്നെ പ്രതീക്ഷിക്കാം രണ്ടാം പകുതിയിൽ.ഫഹദ് ഫാസിൽ തന്റെ നാച്ചുറൽ മാനറിസം കൊണ്ട് അഴിഞ്ഞ് വിലയാടുന്ന ആദ്യ പകുതി. ഇനി അങ്ങോട്ട് വേറെയൊരു ഡയമൻഷനിലുള്ള ഫഹദിന്റെ പ്രകടനമാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...