Malikappuram OTT : മാളികപ്പുറം ഒടിടിയിലേക്ക്; ടീസർ പുറത്ത് വിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
Malikappuram Movie OTT Relase Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്
മലയാളം ബോക്സ്ഓഫീസിൽ കളക്ഷനുകൾ വാരി കൂട്ടിയ ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാർ മാളികപ്പുറത്തിന്റെ പുതിയ ടീസർ പുറത്ത് വിട്ടു. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് ഉണ്ടാകുമെന്ന് അറിയിച്ചിട്ടില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ മാളികപ്പുറം ഒടിടിയൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. നിവിൻ പോളി ചിത്രം സാറ്റർഡെ നൈറ്റിൽ നിന്നും പ്രതീക്ഷച്ചത് പോലെ ഒരു സ്ട്രീമിങ് ടൈം ലഭിക്കാത്തതിനാൽ ഡിസ്നി പ്ലസ് ഉടൻ തന്നെ മാളികപ്പുറം സംപ്രേഷണം ചെയ്തേക്കും.
ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടങ്ങിട്ട് 50 ദിവസത്തോട് അടുക്കുന്നു. ചിത്രത്തിന്റെ ആഗോളതലത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി പിന്നിട്ടു. ഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്‍്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : Mahaveeryar Movie OTT : നിവിൻ പോളിയുടെ മഹാവീര്യർ ഓടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്‍്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...