Mahaveeryar Movie OTT : നിവിൻ പോളിയുടെ മഹാവീര്യർ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Mahaveeryar OTT Release Date : സൺ നെക്സ്ട് ഒടിടി പ്ലാറ്റ്ഫോമിനാണ് മഹാവീര്യറുടെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 10:07 PM IST
  • എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകൻ
  • കഴിഞ്ഞ ജൂലൈയിലാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്
Mahaveeryar Movie OTT : നിവിൻ പോളിയുടെ മഹാവീര്യർ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

പ്രേക്ഷകരുടെ നിരന്തരമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ നിവിൻ പോളി ചിത്രം മഹാവീര്യർ ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ചിത്രം ഇതുവരെയും ഒടിടിയിൽ എത്താത്തത് സംബന്ധിച്ച് വളരെ അധികം ചർച്ചകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായില്ല. എന്നാൽ നിവിൻ പോളി-അസിഫ് അലി ചിത്രം ഈ മാസം ഒടിടിയിൽ സംപ്രേഷണമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. 

സൺ നെറ്റ്വർക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്. സൺ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്ടിൽ ചിത്രം ഫെബ്രുവരി 10ന് സംപ്രേഷണം ചെയ്യുമെന്ന് ഒടിടി റിലീസ് സംബന്ധിച്ച് വിവരങ്ങൾ പങ്കുവക്കുന്ന സെലെർ അപ്ഡേറ്റ്സ് നൽകുന്ന സൂചന. 

ALSO READ : Priyadarshan : ചരിത്രം എടുത്ത് ദേഹം മുഴുവൻ പൊള്ളി; ഇനി ചരിത്ര സിനിമ ചെയ്യിലെന്ന് സംവിധായകൻ പ്രിയദർശൻ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിനെയും അസിഫിനെയും കൂടാതെ ഷാൻവി ശ്രീ വാസ്തവ, ലാൽ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം മുകുന്ദൻറെ കഥയിൽ ഷംനാസാണ് ചിത്രം നിർമ്മിക്കുന്നത്.സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News