കൊച്ചി: ചലചിത്ര താരങ്ങൾ ഒരോരുത്തരായി രാഷ്ട്രീയത്തിലേക്കെന്ന വാർത്ത വരുന്നതിനിടയിൽ മമ്മൂട്ടിയുടെയും പേരും ഉയർന്നു വന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കാണിച്ചത്. മമ്മൂട്ടി (Mammootty) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുമെന്നായാരുന്നു. എന്നാൽ അഭ്യൂഹങ്ങളുടെ എണ്ണം കൂടിയതോടെ താരം തന്നെ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും എന്നാൽ മത്സരിക്കാൻ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ പുതിയ ചിത്രം പ്രീസ്റ്റിന്റെ (Priest)  റിലീസുപമായി ബന്ധപ്പെട്ട  വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സജീവരാഷ്ട്രീയത്തിൽ തനിക്ക് താത്പര്യമില്ല. നിലവിൽ സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി വ്യക്തമാക്കി. ഇടതു പക്ഷ നിലപാടിൽ ഉറച്ചു നിൽക്കുന്ന താരമാണ് മമ്മൂട്ടിയെന്ന കാര്യത്തിൽ ആർക്കും എതിർപ്പില്ല. മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനെന്നനിലയിലും അദ്ദേഹത്തിന് സി.പി.എമ്മിനോടുള്ള നിലപാട് വ്യക്തമാണ്. അതേസമയം പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് എന്തിനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ALSO READ : തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ


നിലവിൽ സിനിമയാണ് (Cinema) തന്റെ രാഷ്ട്രീയമെന്നും സജീവ രാഷ്ട്രീയത്തിൽ താൽപര്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിനു എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. താൻ മൽസരിക്കുമെന്നു പറഞ്ഞ് ഓരോ തെരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.


ALSO READഒടുവിൽ അതിനും തീരുമാനം: സിനിമ തീയേറ്ററുകൾ അഞ്ചുമുതൽ തുറക്കും


നടൻ ശ്രീനിവാസൻ,രമേഷ് പിഷാരടി,ധർമ്മജൻ ബോൾ​ഗാട്ടി തുടങ്ങി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി ചലചിത്ര താരങ്ങളാണ് തങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനവും,രാഷ്ട്രീയ പാർട്ടി പ്രവേശനവും നടത്തിയിരിക്കുന്നത്. അതേസമയം നടൻ ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും രാഷ്ട്രീയവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നതായി നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞുവെന്നും നാളെ പിഷാരടിക്കും ധർമജനുമൊക്കെ അതു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ : Mammootty യുടെ The Priest ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി


എല്ലാവർക്കും രാഷ്ട്രീയമുണ്ട്, കലയിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളോട് അദ്ദേഹം  പ്രതികരിച്ചില്ല.അതേസമയം മമ്മൂട്ടിയെ നായകനാക്ക് നവാഗതനായ ജോഫിൻ ടി.ചാക്കോ സംവിധാനം  ചെയ്യുന്ന പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററുകളിലെത്തും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.