കൊച്ചി:  മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രത്തിൻറെ ടൈറ്റിൽ പുറത്ത് വിട്ടു. റോഷാക്ക് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കൂടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിട്ടുണ്ട്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു സൈക്കോ ളോജിക്കൽ ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും നൽകുന്ന സൂചന.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.  ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. ചിത്രത്തിൻറെ ഷൂട്ടിങ് അതിരപ്പള്ളിയിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 


ALSO READ: Puzhu Movie : മമ്മൂട്ടിയുടെത് സൈക്കോ കഥാപാത്രമോ? ഉദ്വേഗം നിറച്ച് പുഴുവിന്റെ ട്രെയ്‌ലർ; റിലീസിങ് തീയതി പ്രഖ്യാപിച്ചു


നിമിഷ രവിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചെയ്യുന്നത്  കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - സമീറ സനീഷ്, സഹ നിർമ്മാതാവ് - ബാദുഷ. ഡിസി  കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോർഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. 


എന്നാൽ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൻറെ സ്വഭാവമോ, പ്രമേയമോ ഇനിയും പുറത്ത് വിട്ടിട്ടില്ല. ഒരു തരത്തിലുള്ള സൈക്കോളജിക്കൽ ടെസ്റ്റിന്റെ പേര് കൂടിയാണ് റോഷാക്ക്. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. ഇതുമായി മമ്മൂട്ടി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും വ്യക്തമായിട്ടില്ല. 


മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ എത്തുന്ന ആദ്യത്തെ ചിത്രം  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന നൻപകൽ നേരത്ത് മയക്കമാണ്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പുറത്ത് വിട്ടിട്ടില്ല. മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.  തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.